UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഭാരത് രത്ന’ പരസ്യത്തില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സച്ചിനെ വിലക്കില്ല

അഴിമുഖം പ്രതിനിധി

പരസ്യങ്ങളിലും മറ്റു ഭാരതരത്‌ന അവാര്‍ഡിന്റെ പേര് ഉപയോഗിക്കുന്നതില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ തടയാനാവില്ലെന്ന് സൂപ്രീം കോടതി. ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം കൊടുക്കുന്ന ബെഞ്ചിന്റെയാണ് വിധി. ദേശീയ അവാര്‍ഡ് നേട്ടങ്ങള്‍ വാണിജ്യ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിനെതിരെ നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.

കോടതിക്ക് ഒരിക്കലും ഈ കാര്യത്തില്‍ എന്തെങ്കിലും തരത്തില്‍ ഇടപ്പെടാന്‍ സാധിക്കുകയില്ലെന്നും എന്നാല്‍ ദേശീയ അവാര്‍ഡ് ദുരുപയോഗം ചെയ്യുന്നതിനെതിരെ സര്‍ക്കാരിനെ സമീപിച്ചാല്‍ പരാതിക്ക് തീര്‍പ്പുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.

വികെ നസ്‌വാഹ് എന്നയാളാണ് സച്ചിനെ പരസ്യങ്ങളില്‍ ഭാരത്‌രത്‌ന എന്നുപയോഗിക്കുന്നതില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍