TopTop

സാഫ് സുസൂക്കി കപ്പ് ഫുട്‌ബോള്‍- ഇന്ത്യയും ശ്രീലങ്കയും സെമിയില്‍

സാഫ് സുസൂക്കി കപ്പ് ഫുട്‌ബോള്‍- ഇന്ത്യയും ശ്രീലങ്കയും സെമിയില്‍

അഴിമുഖം പ്രതിനിധി

സാഫ് സുസൂക്കി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നേപ്പാളിനെ കീഴടക്കി ഇന്ത്യ സെമിയിലെത്തി. ഒന്നിനെതിരെ നാല് ഗോളുകള്‍ നേടിയാണ് ഇന്ത്യന്‍ ജയം. ഞെട്ടലോടെയാണ് നേപ്പാളിനെതിരെയുള്ള ഇന്ത്യന്‍ മത്സരം ആരംഭിച്ചത്. മൂന്നാം മിനിട്ടില്‍ തന്നെ നേപ്പാളി താരം പിമാല്‍ ഇന്ത്യയെ ഞെട്ടിച്ചു. പന്ത് ഏറെ നേരം കാലില്‍ സൂക്ഷിച്ച് നേപ്പാള്‍ ഇന്ത്യന്‍ നിരയെ നിരന്തരം കബളിപ്പിച്ചു. 26 ാം മിനിട്ടിലാണ് നേപ്പാളി മുന്നേറ്റത്തിന് അറുതി വന്നത്. റോളിന്‍സ് നേപ്പാളി വലയം ഭേദിച്ച് ആദ്യ ഗോളിന് ഉടമയായി. 68 ാം മിനിട്ടില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഗോള്‍. 81 ാം മിനിട്ടിലും 90 ാം മിനിട്ടിലും റിലിംഗിന്റെ ഇന്ത്യന്‍ ഗോള്‍ (4-1).

സാഫ് സുസൂക്കി കപ്പ് ഫുട്‌ബോളില്‍ സെമിഫൈനല്‍ നിര ഇതോടെ ഏതാണ്ട് വ്യക്തമായി. ഇന്ത്യയ്‌ക്കൊപ്പം ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ് തുടങ്ങിയവരും സെമിയില്‍ പ്രവേശിച്ചെന്ന് ഉറപ്പായി.

കളിക്കളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍






Next Story

Related Stories