UPDATES

സിനിമാ വാര്‍ത്തകള്‍

ചിത്രം പൊട്ടി, 40 ലക്ഷം തിരികെ നല്‍കി സായി പല്ലവി

ഹനു രാഘവപുഡിന്റെ ‘പടി പടി ലെച്ചേ മനസു’എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് സായ് തിരികെ നൽകിയത്

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട്ട നായികയായി മാറിയ താരമാണ് സായി പല്ലവി. ഇപ്പോഴിതാ തന്റെ പരാജയമായ സിനിമയുടെ പ്രതിഫലം തിരികെ നൽകിയിരിക്കുകയാണ് നടി. തെലുങ്ക് സംവിധായകൻ ഹനു രാഘവപുഡിന്റെ ‘പടി പടി ലെച്ചേ മനസു’എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് സായ് തിരികെ നൽകിയത്. 22 കോടി ബജറ്റിൽ ഇറങ്ങിയ ചിത്രം വെറും എട്ടു കോടി മാത്രമാണ് തിരിച്ചു പിടിച്ചത് എന്നാണ് റിപോർട്ടുകൾ.

പ്രതിഫലം മുഴുവനായും കൈപറ്റാതിരുന്ന താരത്തിന് ബാക്കി പണം നല്കാൻ നിർമ്മാതാക്കൾ സമീപിച്ചപ്പോഴാണ് താരം തുക വേണ്ടെന്നുവെച്ചത്. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായിക്ക് പ്രതിഫലമായി കിട്ടേണ്ടിരുന്നത്. സായിയുടെ ഈ തീരുമാനം നഷ്ടത്തിൽ ആയ നിർമ്മാതാവിന് ആശ്വാസമേകി. ഇതേ തുടർന്ന് സായി പല്ലവിയെ പ്രശംസിച്ച് കൊണ്ട് നിരവധി നിർമ്മാതാക്കളാണ് രംഗത്തെത്തിയത്.

ചിത്രത്തിൽ സായി പല്ലവിയും ശർവാനന്ദുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പ്രദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ പാട്ടുകൾക്ക് ഏറെ ശ്രദ്ധ ലഭിച്ചിരുന്നുവെങ്കിലും സിനിമക്ക് വേണ്ടത്ര പ്രചാരം നേടാൻ സാധിച്ചില്ല.

തമിഴിലെ മാരി 2 വാണ് സായ് പല്ലവിയുടേതായി അവസാനമെത്തിയ ചിത്രം. ധനുഷിന്റെ നായികയായി എത്തിയ താരം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍