TopTop
Begin typing your search above and press return to search.

ചരിത്രമെഴുതി സൈന നെഹ്‌വാള്‍; ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

ചരിത്രമെഴുതി സൈന നെഹ്‌വാള്‍; ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ വനിതാ ബാഡ്മിന്റന്‍ താരം സൈന നെഹ്‌വാള്‍ ലോക റാങ്കിങ്ങില്‍ ഒന്നാമത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സൈന. ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെമിയില്‍ സ്‌പെയിന്റെ കരോലിന മെറിന്‍ പരാജയപ്പെട്ടതോടെയാണ് 25 കാരിയായ സൈന റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഇന്ത്യന്‍ ഓപ്പണിലെ രണ്ടാം സെമിയില്‍ സൈന ഇന്ന് ജപ്പാന്റെ യൂ ഹഷിമോട്ടോയെ നേരിടും. ഇന്ത്യന്‍ താരങ്ങളില്‍ പ്രകാശ് പദുക്കോണ്‍ ആണ് ഇതിന് മുമ്പ് ലോക ഒന്നാം നമ്പര്‍ ആയിട്ടുള്ളത്. അടുത്ത ചൊവ്വാഴ്ച്ച വരെയായിരിക്കും നിലവിലെ റാങ്കിംഗ് തുടരുക.

ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്കായി വെങ്കലം നേടിയ സൈന ഇതുവരെ 14 അന്താരാഷ്ട്ര കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും ഈ മാസം സൈന സ്വന്തമാക്കിയിരുന്നു.

Next Story

Related Stories