TopTop
Begin typing your search above and press return to search.

സേഠ് നാഗ്ജി അന്താരാഷ്ട്ര ക്ലബ് ഫുട്ബോളില്‍ ആദ്യ ജയം അത്ലറ്റിക്കോ പെരാനന്‍സിന്

സേഠ് നാഗ്ജി അന്താരാഷ്ട്ര ക്ലബ് ഫുട്ബോളില്‍ ആദ്യ ജയം  അത്ലറ്റിക്കോ പെരാനന്‍സിന്

അഴിമുഖം പ്രതിനിധി

സേഠ് നാഗ്ജി അമര്‍സി മെമ്മോറിയല്‍ അന്താരാഷ്ട്ര ക്ലബ് ഫുട്ബോളില്‍ ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിയന്‍ ക്ളബായ അത് ലറ്റിക്കോ പെരാനന്‍സിന് ജയം. ഇംഗ്ലീഷ് ക്ളബായ വാറ്റ് ഫെഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പെരാനന്‍സ് തോല്‍പ്പിച്ചത്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും ഇരുടീമുകളും ആക്രമിച്ച് കളിച്ച് തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിലാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അത് ലറ്റിക്കോ പെരാനന്‍സ് മുന്നിലെത്തി. ലൂയിസ് ഫെലിപ്പ് ഗോണ്‍സാല്‍വസാണ് പെരാനന്‍സിനായി ആദ്യ ഗോള്‍ നേടിയത്. മൂന്നി മിനിട്ടിന്‍റെ ഇടവേളയില്‍ വീണ്ടും പെരാനന്‍സിന്‍ ആക്രമണം. ഇത്തവണ ജാവോ പെട്രോ സില്‍വയായിരുന്നു പെരാന്‍സിനായി ഇംഗ്ലീഷ് ഗോളി ലൂക്ക് സിംപ്സണ കബളിപ്പിച്ച് ബോള്‍ വലിയിലെത്തിച്ചത്. ഗോള്‍ വഴങ്ങിയതോടെ വാറ്റ് ഫെഡ് കൂടുതല്‍ ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മടക്കാനായില്ല. ഇരുപത്തൊന്ന് വര്‍ഷത്തിന് ശേഷം നാഗ്ജി വീണ്ടുമെത്തിയപ്പോള്‍ മലബാറിലെ ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെയാണ് ടൂര്‍ണ്ണമെന്‍റിനെ വരവേറ്റത്. എം.എ.യൂസഫലിയാണ് ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം ചെയ്തത്. നാളെ അര്‍ജന്‍റീന അണ്ടര്‍ 23 ടീമും ജര്‍മ്മനിയിലെ ടിഎസ് വി മ്യൂണിക്കും തമ്മിലാണ് കളി. വൈകിട്ട് ഏഴിനാണ് മത്സരം.

Next Story

Related Stories