Top

രാഹുല്‍ ഭ്രാന്തന്‍, മോദി കൃഷ്ണന്‍; സാക്ഷി മഹാരാജ്

രാഹുല്‍ ഭ്രാന്തന്‍, മോദി കൃഷ്ണന്‍; സാക്ഷി മഹാരാജ്

അഴിമുഖം പ്രതിനിധി

ദ്രൗപതിയെ കൃഷ്ണന്‍ രക്ഷിച്ചതുപോലെയാണ് നേപ്പാളിനെ മോദി രക്ഷിച്ചതെന്ന് ബിജെപി എം പി സാക്ഷി മഹാരാജ്. നേപ്പാളില്‍ ഭൂകമ്പത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും സഹായിക്കാനും എന്‍ഡിഎ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഇക്കാര്യത്തില്‍ ഒരു മടിയും കാണിക്കാതെയാണ് മോദി പ്രതികരിച്ചത്. ദ്രൗപതിക്ക് സഹായം വേണ്ടിവന്നപ്പോള്‍ ഒരു മടിയും കൂടാതെയാണ് കൃഷ്ണന്‍ സഹായിച്ചത്. മോദി നേപ്പാളിന്റെ കാര്യത്തില്‍ ചെയ്തതും ഇതുതന്നെയാണെന്ന് സാക്ഷി മഹാരാജിന്റെ സ്തുതി.

എന്നാല്‍ മോദി കൃഷ്ണനാക്കിയ ബിജെപി എംപി കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ ഭ്രാന്തനെന്നാണ് പരിഹസിച്ചത്. മനസ്സ് തകര്‍ന്ന കര്‍ഷകരെ കാണാന്‍ നടക്കുന്ന രാഹുലിനെ കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്നായിരുന്നു സാക്ഷി മഹാരാജിന്റെ വാക്കുകള്‍. രാഷ്ട്രീയത്തിന്റെ എബിസിഡി പോലും രാഹുലിന് അറിയില്ല. കര്‍ഷകരോട് സംസാരിക്കുന്ന രാഹുലിന് ചോളവും ഗോതമ്പും ഏതാണെന്ന് തിരിച്ചറിയത്തുപോലുമില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

നേപ്പാളില്‍ ഭൂകമ്പം ഉണ്ടാകാന്‍ കാരണം രാഹുല്‍ ഗാന്ധി വ്രതം നോക്കാതെ കേദാര്‍നാഥ് സന്ദര്‍ശിച്ചതാണെന്നു നേരത്തെ സാക്ഷിയുടെ വകയായി ഒരു വിവാദ പ്രസ്താവന വന്നിരുന്നു.


Next Story

Related Stories