എഡിറ്റര്‍

വിമാനയാത്ര ഇഷ്ടപ്പെടുന്ന സാക്ഷി മാലിക്കിന് എയര്‍ ഇന്ത്യയുടെ സൂപ്പര്‍ ഉപഹാരം

Avatar

വിമാനയാത്ര ഇഷ്ടപ്പെടുന്ന സാക്ഷി മാലിക്കിന് എയര്‍ ഇന്ത്യയുടെ സൂപ്പര്‍ ഉപഹാരം. എയര്‍ ഇന്ത്യയുടെ വിമാന റൂട്ടുകളിലുള്ള ഇഷ്ടപ്പെട്ട സ്ഥലം തിരഞ്ഞെടുക്കാവുന്ന തരത്തിലുള്ള, രണ്ട് ബിസിനസ്സ് ക്ലാസ് ട്രിപ്പുകളാണ് എയര്‍ ഇന്ത്യ സാക്ഷി മാലിക്കിന് വാഗ്ദാനം ചെയുന്നത്. യാത്രയില്‍ സാക്ഷിയെക്കൂടാതെ ഒരാള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും.

എയര്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ അശ്വനി ലോഹന്‍ സാക്ഷി മാലിക്കിന് അയച്ച കത്തിലാണ് ഇതേക്കുറിച്ചു വ്യക്തമാക്കുന്നത് കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നത്. സാക്ഷിയുടെ നേട്ടത്തില്‍ എയര്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും വിജയത്തിന് നല്‍കുന്ന ചെറിയ ഒരു ഉപഹാരമാണിത് എന്നും അശ്വനി ലോഹന്റെ കത്തില്‍ പറയുന്നു.

ആനുകൂല്യം ലഭ്യമാവുന്നതിന് ഒരു വര്‍ഷത്തിനകം എപ്പോള്‍ വേണമെങ്കിലും കത്തിന്റെ കോപ്പിയുമായി സഫ്ദര്‍ഗഞ്ചിലെ എയര്‍ ഇന്ത്യ റിസര്‍വേഷന്‍ മാനേജരെ സമീപിച്ചാല്‍ മതിയാകും. വിമാനത്തില്‍ യാത്ര ഏറെ ഇഷ്ടമായിരുന്നതിനാലാണ് താന്‍ കായികതാരമാകാന്‍ ശ്രമിച്ചതെന്ന് സാക്ഷി മാധ്യമങ്ങളോട് ബുധനാഴ്ച പറഞ്ഞിരുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം
https://goo.gl/xykEq3

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍