TopTop
Begin typing your search above and press return to search.

ഹിറ്റ്ലറുടെ ‘മൈന്‍ കാംഫ്ഫ്’ വില്‍പ്പന ജര്‍മ്മനിയില്‍ കുതിച്ചുയരുന്നു; പക്ഷേ, കാരണം നിങ്ങള്‍ കരുതുന്നതല്ല

ഹിറ്റ്ലറുടെ ‘മൈന്‍ കാംഫ്ഫ്’ വില്‍പ്പന ജര്‍മ്മനിയില്‍ കുതിച്ചുയരുന്നു; പക്ഷേ, കാരണം നിങ്ങള്‍ കരുതുന്നതല്ല
റോബീ ഗ്രാമര്‍

ഹിറ്റ്ലറുടെ 1925-ലെ സെമറ്റിക് വിരുദ്ധ മാനിഫെസ്റ്റോ,മൈന്‍ കാംഫ്ഫിനുള്ള ആവശ്യം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ വര്‍ഷംവരെ  ജര്‍മ്മനിയില്‍ നിരോധിച്ചിരുന്ന പുസ്തകമായിരുന്നു ഇത്. 70 കൊല്ലത്തെ പകര്‍പ്പവകാശം ജനുവരി 2016-നാണ് അവസാനിച്ചത്. അപ്പോഴാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ഒരു പുതിയ പതിപ്പ് ജര്‍മ്മനിയില്‍ വന്നത്. അന്നുമുതല്‍ ഏതാണ്ട് 85,000 എണ്ണം വിറ്റുപോയി. ആറാമത്തെ പതിപ്പ് ഈ മാസം വരുമെന്നാണ് പ്രസാധകരായ Institute of Contemporary History of Munich പറഞ്ഞത്.

പുതിയ പതിപ്പിന്റെ പ്രചാരം അവരെ അത്ഭുതപ്പെടുത്തി. പക്ഷേ ചരിത്ര കുതുകികളും നവ നാസികളുമല്ല വില്‍പ്പന കൂട്ടുന്നതെന്നാണ് പ്രസാധകരായ IfZ പറയുന്നത്. “രാഷ്ട്രീയത്തിലും ചരിത്രത്തിലും താത്പര്യമുള്ളവരാണ് പുസ്തകം വാങ്ങുന്നവരായി പൊതുവേ കാണുന്നത്, ഒപ്പം രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ തത്പരരായ അദ്ധ്യാപകരെ പോലുള്ളവരും.”

"പുസ്തകം പ്രസിദ്ധീകരിക്കുന്നത്, ഹിറ്റ്ലറുടെ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുമെന്നും, ചിലപ്പോള്‍ അതിനെ സാമൂഹ്യമായി സ്വീകാര്യമാക്കുകയും നവ നാസികള്‍ക്ക് പ്രചാരണത്തിനുള്ള പ്രതലം ഒരുക്കിക്കൊടുക്കും എന്നുമുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് തെളിഞ്ഞു,” എന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ, 2000 പുറങ്ങളുള്ള പതിപ്പ് ചരിത്രകാരന്മാരുടെ വ്യാഖ്യാനങ്ങളും കുറിപ്പുകളും നിറഞ്ഞതാണ്. നാസി കാലത്തെ പതിപ്പുകളില്‍ ‘മൈന്‍ കാംഫ്ഫ്’ (എന്റെ പോരാട്ടം) ഹിറ്റ്ലറുടെ ചിത്രങ്ങളും നാസി ചിഹ്നങ്ങളും നിറഞ്ഞതായിരുന്നു. പുതിയ പുസ്തകത്തിനു ലളിതമായ വെള്ളച്ചട്ടയാണ്. (രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 72 വര്‍ഷം കഴിഞ്ഞിട്ടും ജര്‍മ്മനിയില്‍ പ്രധാന നാസി പ്രതീകങ്ങളെല്ലാം നിരോധിച്ചിരിക്കുകയാണ്. നാസി ഭരണകാലത്തിന്റെ ഉയര്‍ച്ചയും പഠനവും കണ്ട 1933-നും 1945-നും ഇടയ്ക്കു ഈ പുസ്തകം ഏതാണ്ട് 12 ദശലക്ഷത്തോളമാണ് വിറ്റുപോയത്.

യുദ്ധത്തിന് ശേഷം ബവേറിയ സംസ്ഥാനത്തിനാണ് ‘മൈന്‍ കാംഫ്ഫ്’ പകര്‍പ്പവകാശം കിട്ടിയതു. അവര്‍ കര്‍ശനമായി അച്ചടിയും വിതരണവും നിര്‍ത്തിവെച്ചു. പക്ഷേ ഈ വര്‍ഷം പകര്‍പ്പവകാശം അവസാനിച്ചപ്പോള്‍ പുതിയ പതിപ്പിറക്കാന്‍ IfZ തീരുമാനിക്കുകയായിരുന്നു.

ഈ തീരുമാനം ഇപ്പൊഴും ഭൂതകാലത്തിന്റെ വേദനാജനകമായ ഓര്‍മ്മകളുള്ള ജര്‍മ്മനിയില്‍ ആദ്യം വലിയ വിവാദമുണ്ടാക്കി. ഇത് നവാനാസികളെ പ്രോത്സാഹിപ്പിക്കുമെന്ന് പലരും കരുതി. എന്നാല്‍ കര്‍ശനമായ നിയന്ത്രണത്തോടെ പുനര്‍വിതരണം നടത്തുന്നതിന് ചരിത്രപരമായ മൂല്യമുണ്ടെന്ന് ഒരഭിപ്രായവും ഉയര്‍ന്നു.

“ഹിറ്റ്ലറുടെ വംശീയ സിദ്ധാന്തങ്ങളെ ശാസ്ത്രീയമായി ഖണ്ഡിക്കുന്ന തരത്തിലുള്ള,  ഗവേഷണത്തിനും അധ്യാപനത്തിനും വേണ്ടിയുള്ള വിമര്‍ശനാത്മകമായ പതിപ്പുകളെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല,” ജര്‍മ്മനിയിലെ ജൂത നേതാവ് ജോസഫ് ഷൂസ്റ്റേര്‍ പറഞ്ഞു. ഹിറ്റ്ലറുടെ വാദങ്ങള്‍ വെല്ലുവിളിക്കപ്പെടാതെയും ഖണ്ഡിക്കപ്പെടാതെയും ഇരിക്കുന്നില്ല എന്നു പുതിയ പതിപ്പ് ഉറപ്പാക്കുമെന്ന് പറഞ്ഞ ജര്‍മ്മന്‍ വിദ്യാഭ്യാസ മന്ത്രിയും ഇതിനെ ന്യായീകരിച്ചു.

ഹിറ്റ്ലറുടെ ആരാധകര്‍ക്ക് പറ്റിയ ഒരു പുസ്തകമല്ല ഇതെന്നാണ് പ്രസാധകര്‍ പറയുന്നത്.ആദ്യത്തെ പുതിയ പതിപ്പിന് ശേഷമുള്ള വര്‍ഷത്തില്‍ യൂറോപ്പില്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ്- ജര്‍മ്മനിയിലെ Deutschland പാര്‍ടി, ആസ്ട്രിയയിലെ Freedom Party-കാണുന്നത്. ആസ്ട്രിയയിലെ ഡിസംബറില്‍ നടന്ന പ്രസിഡണ്ട്  തെരഞ്ഞെടുപ്പില്‍ ഫ്രീഡം പാര്‍ടി നിസാര വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. ജയിച്ചിരുന്നുവെങ്കില്‍ അത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലെ ആദ്യത്തെ തീവ്ര വലതുപക്ഷ പ്രസിഡന്റിനെ കാണാന്‍ ഇടയാക്കുമായിരുന്നു. ഇത്തരം കക്ഷികളും ഇതുവരെ ഹിറ്റ്ലറുടെ പ്രത്യയശാസ്ത്രമോ ‘മൈന്‍ കാംപ്സ്’ഇല്‍ നിന്നോ എന്തെങ്കിലും എടുത്തുപറയുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ട്.

ഒരുപക്ഷേ, പുസ്തകത്തിന്റെ പ്രചാരം ഇപ്പോള്‍ യൂറോപ്പിലെ തീവ്ര വലതുപക്ഷ വികാരത്തിന്റെ വ്യാപനത്തിന് തടയിടുന്ന ഒന്നാകും എന്നാണ് പ്രസാധകര്‍ കരുതുന്നത്. “ഹിറ്റ്ലറുടെ ലോകവീക്ഷണത്തെക്കുറിച്ചുള്ള സംവാദവും അയാളുടെ പ്രചാരണങ്ങളും സമീപനങ്ങളും ചര്‍ച്ചയാകുന്നതും,  സമഗ്രാധിപത്യ സിദ്ധാന്തങ്ങളും വലതുപക്ഷ മുദ്രാവാക്യങ്ങളും പരക്കുന്ന ഇക്കാലത്ത് ഇത്തരം സമഗ്രാധിപത്യ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ മനസിലാക്കാന്‍ സഹായിക്കും.”


Next Story

Related Stories