അനധികൃതമായി തോക്ക് കൈവശം വച്ച കേസ്; സല്മാന് ഖാനെ വെറുതെവിട്ടു

അനധികൃതമായി തോക്ക് കൈവശം വച്ച കേസില്‍ ബോളിവുഡ് താരം സല്മാന് ഖാനെ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ ജോധപുര് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
18 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം സല്മാന് നേരിട്ട് ഹാജരായിരുന്നു. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന് ഒപ്പം തന്നെയാണ് അനധികൃതമായി തോക്ക് കൈവശം വച്ച കേസും രജിസ്റ്റര്‍ ചെയ്തിരുന്നത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് പോലീസ് പിടിച്ചെടുത്തിരുന്നു.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കീഴ്ക്കോടതി സല്മാന് ശിക്ഷ വിധിച്ചെങ്കിലും അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു.

Next Story