വിപണി/സാമ്പത്തികം

ഡല്‍ഹിയില്‍ നിന്നുള്ള യാത്രകാര്‍ക്ക് 2399 രൂപ മുതലുള്ള ടിക്കറ്റുകള്‍ നല്‍കി എയര്‍ ഏഷ്യ

Print Friendly, PDF & Email

എയര്‍ ഏഷ്യയെ കൂടാതെ ഗോഎയറും പുതിയ ഓഫറുകള്‍ നല്‍കുന്നുണ്ട്.

A A A

Print Friendly, PDF & Email

ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുകള്‍ നല്‍കി എയര്‍ ഏഷ്യ. ഉത്സവകാല സീസണിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്ന് ഉപയോക്തക്കള്‍ക്ക് 2399 രൂപയ്ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാം. എയര്‍ ഏഷ്യയുടെ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 16-ന് ഡല്‍ഹിയില്‍ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ടിക്കറ്റ് സ്വന്തമാക്കുന്നവര്‍2019 ഫെബ്രുവരി മാസം 17-നുള്ളില്‍ യാത്ര നടത്തണം. കമ്പനിയുടെ വെബ്സൈറ്റിലെ ആകര്‍ഷകമായ ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെയാണ്. ന്യൂഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്ത വരെയുള്ള യാത്രയ്ക്ക് 2714, ഗുവാഹത്തിയിലേക്കുള്ള ടിക്കറ്റിന് 2,883, ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് 5,832, ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് 5,651 ഇങ്ങനെ പോകന്നു ടിക്കറ്റ് നിരക്കുകള്‍.

എയര്‍ ഏഷ്യയെ കൂടാതെ ഗോഎയറും പുതിയ ഓഫറുകള്‍ നല്‍കുന്നുണ്ട്. യാത്രക്കാര്‍ക്ക് ഈ മാസം 30 വരെയുള്ള ദിവസങ്ങളില്‍ കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കാണ് ഗോഎയര്‍ നല്‍കുന്നത്. 1099 രൂപയിലാണ് വിമാന നിരക്കുകള്‍ തുടങ്ങുന്നത്. ഈ മാസം പത്തിന് ആരംഭിച്ച ടിക്കറ്റ് ബുക്കിംഗ് ഇന്ന് അവസാനിക്കും. ബഡോഗ്ര- ഗുവാഹട്ടി യാത്രക്കായി 1099 രൂപയുടെ ടിക്കറ്റ് നിരക്കാണ് കമ്പനി യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. മുംബൈ – അലഹബാദ് 1299, അഹമദാബാദ് – ബംഗളൂരു 1,999, അഹമദാബാദ് – ഡല്‍ഹി 1399, അഹമദാബാദ് – ജയ്പൂര്‍ 1299, എന്നിങ്ങനെയാണ് ഓഫര്‍ നിരക്കുകള്‍. യാത്രക്കാര്‍ക്ക് രുപെ ഓഫര്‍ വഴി പത്തു ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍