സയന്‍സ്/ടെക്നോളജി

സാംസങ് എസ്-8, എസ്-8 പ്ലസ് ഫോണിന്റ സിഗ്നേച്ചര്‍ ട്യൂണ്‍ ഇറക്കി

സിഗ്നേച്ചര്‍ ട്യൂണ്‍ ബ്രിട്ടീഷ് സംഗീതജ്ഞന്‍ ജേക്കബ് കോളിയറാണ് ഒരുക്കിയിരിക്കുന്നത്‌

സാംസങ് തങ്ങളുടെ പുതിയ സിരീസായ ഗ്യാലക്‌സി എസ്-8, എസ്-8 പ്ലസ് ഫോണുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പായി കമ്പിനി ഫോണിന്റ സിഗ്നേച്ചര്‍ ട്യൂണ്‍ ഇറക്കി.’ഓവര്‍ ദ ഹൊറൈസണ്‍’ എന്ന സാംസങ് ഫോണിന്റെ സിഗ്നേച്ചര്‍ ട്യൂണ്‍ ഓരോ പുതിയ ജനറേഷന്‍ ഫോണുകള്‍ എത്തുമ്പോഴും പുതിയ ട്യൂണ്‍ ഇറക്കും.

ബ്രിട്ടീഷ് സംഗീതജ്ഞന്‍ ജേക്കബ് കോളിയര്‍ ഒരുക്കിയിരിക്കുന്ന സിഗ്നേച്ചര്‍ ട്യൂണ്‍ സാംസങ് യൂട്യൂബിലൂടെ 25-ാം തീയതിയാണ് പുറത്തുവിട്ടത്. ഓവര്‍ ദ ഹൊറൈസണ്‍ 2017 എന്ന് പേരിട്ടിരിക്കുന്ന ഈ ട്യൂണില്‍ വ്യത്യസ്തമായ 16 സംഗീതോപകരണങ്ങളാണ്, ഇത്തവണ രണ്ട് ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയ കോളിയര്‍ ഉപയോഗിച്ചിരിക്കുന്നത്.

ഗ്യാലക്‌സി എസ്-8ലും എസ്-8 പ്ലസിലും സിഗ്നേച്ചര്‍ ട്യൂണായി ഇരുപത്തിരണ്ടുകാരനായ കോളിയര്‍ ഈണമിട്ട ട്യൂണായിരിക്കും ഇനി കേള്‍ക്കുക. എസ്-8ഉം എസ്-8 പ്ലസും ന്യൂയോര്‍ക്കില്‍ വിപുലമായ ഒരുക്കങ്ങളോടെയാണ് സാംസങ് ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍