ന്യൂസ് അപ്ഡേറ്റ്സ്

നടിയ്ക്ക് നേരെയുള്ള ആക്രമണം: മേജര്‍ രവിയുടെ ആണത്ത പരാമര്‍ശത്തിനെതിരെ സനല്‍കുമാര്‍ ശശിധരന്‍

‘ആണത്തം’, ‘തന്തക്ക് പിറക്കല്‍’, ‘ആണുങ്ങളോട് കളിക്കെടാ’ ഒക്കെത്തന്നെയാണ് ആ വിഷച്ചെടിയുടെ വിത്തുകളെന്ന് മേജര്‍ രവിയോട് സനല്‍കുമാര്‍ ശശിധരന്‍

തൃശ്ശൂരില്‍ നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഫേസ്ബുക്കില്‍ നടത്തിയ രോഷ പ്രകടനത്തില്‍ സംവിധായകന്‍ മേജര്‍ രവി നടത്തിയ ആണത്ത പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മാര്‍ട്ടിന്‍ ആന്‍ഡ് പള്‍സര്‍ സുനി, നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കടാ…പൊലീസ് പിടിക്കുന്നതിന് മുമ്പ് ആണ്‍പിള്ളേരുടെ കയ്യില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോടാ…ഇതൊരു ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്…ഇനി നീയൊന്നും ഞങ്ങടെ അമ്മ – പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ല – ഇതായിരുന്നു മേജര്‍ രവി പറഞ്ഞത്.

പിന്നാലെ സനലിന്റെ പ്രതികരണമെത്തി. മേജര്‍ രവിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
സുഹൃത്തേ, ‘ആണത്തം’, ‘തന്തക്ക് പിറക്കല്‍’, ‘ആണുങ്ങളോട് കളിക്കെടാ’ ഒക്കെത്തന്നെയാണ് ആ വിഷച്ചെടിയുടെ വിത്തുകള്‍. അതിനെതിരെയാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ വാരിവിതച്ച് കൊണ്ടിരിക്കുന്ന ആ വിത്തുകൂട ആദ്യം വലിച്ചെറിയുക. ഒരു കൈകൊണ്ട് അറുക്കുകയും മറുകൈകൊണ്ട് വിതയ്ക്കുകയും ചെയ്യാതിരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍