ട്രെന്‍ഡിങ്ങ്

‘ഇത് ചുടേണ്ട കാലം കഴിഞ്ഞു’; ഭരണഘടന കത്തിച്ചുകളയാന്‍ ആഹ്വാനവുമായി സംഘപരിവാര്‍ നേതാവ്

. ഡല്‍ഹി കേരളാ ഹൗസിലേക്ക് ബീഫിന്റെ പേരിലുണ്ടായ സംഘപരിവാര്‍ ആക്രമണത്തിലും മുരളീധരന്‍ ഉണ്ണിത്താന്റെ സാന്നിധ്യമുണ്ടായിരുന്നു

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയെ തുടര്‍ന്ന് സംസ്ഥാനത്താകെ പ്രതിഷേധം ശക്തമായിരിക്കെ രാജ്യത്തിൻറെ ഭരണഘടനയ്‌ക്കെതിരെ വിവാദ പ്രസംഗം നടത്തി സംഘപരിവാര്‍ നേതാവ് അഡ്വ. മുരളീധരന്‍ ഉണ്ണിത്താന്‍. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഭരണഘടന കത്തിക്കണമെന്ന ആഹ്വാനമാണ് മുരളീധരന്‍ ഉണ്ണിത്താന്‍ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്യുന്നത്.

ഒക്ടോബര്‍ ഒന്നിന് ബിജെപിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തില്‍ പത്തനംതിട്ടയിലെ കുമ്പഴയില്‍ സംഘടിപ്പിച്ച സമരത്തിനിടെയാണ് പത്തനംതിട്ട കോടതിയിലെ അഭിഭാഷകന്‍ കൂടിയായ മുരളീധരന്‍ ഉണ്ണിത്താന്റെ വിവാദ പ്രസംഗം. രാജ്യത്തിന്റെ ഭരണഘടന ചുടേണ്ട കാലം വരുമെന്നും കേരളത്തില്‍ വിവിധ മതസ്ഥരായ ജനങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നത് സുപ്രീംകോടതി പറഞ്ഞിട്ടോ ഭരണഘടന നോക്കിയിട്ടോ അല്ലെന്നും കേരളത്തില്‍ തുടര്‍ന്നു വന്ന ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണെന്നും മുരളീധരന്‍ ഉണ്ണിത്താന്‍ പറയുന്നു.

ഈ രാജ്യത്തെ ജനങ്ങള്‍ അന്തസ്സായി ജീവിക്കുന്നത് ഭരണഘടനയും ഐപിസിയും സിആര്‍പിസിയും കണ്ടിട്ടല്ലെന്നും നമ്മുടെ സംസ്‌കാരമാണ് നമ്മെ നയിക്കുന്നതെന്നുമാണ് ഉണ്ണിത്താന്‍ പറയുന്നത്. കോട്ടിട്ട സായിപ്പന്‍മാര്‍ എഴുതിയ ഈ ‘പണ്ടാരം’ നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് മുരളീധരന്‍ ഉണ്ണിത്താന്റെ വാദം.

14 ശതമാനം ജനങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന കാലത്ത് നമ്മളില്‍ അടിച്ചേല്‍പ്പിച്ച ഒന്നാണ് രാജ്യത്തെ ഭരണഘടനയെന്നും കോട്ടിട്ട സായിപ്പുകാര്‍ ഉണ്ടാക്കിയ ഭരണഘടന നമുക്കു വേണ്ടെന്നുമാണ് പ്രസംഗത്തില്‍ പറയുന്നത്. ഇവിടെയുണ്ടായിരുന്ന ആചാര്യന്‍മാര്‍ പഠിപ്പിച്ച മൂല്യങ്ങളാണ് നാം പിന്‍തുടരുന്നത്. ഇനി ദുരന്തകാലമാണ് നമുക്ക് അനുഭവിക്കേണ്ടി വരുന്നത്. നമ്മളില്‍ എത്ര പേര്‍ ഐപിസി, സിആര്‍പിസി എന്നിവ കണ്ടിട്ടുണ്ടെന്നും മൂല്യങ്ങളുടെ പിന്‍ബലത്തിലാണ് നാം വളര്‍ന്നതെന്നും ഉണ്ണിത്താന്‍ ആവർത്തിക്കുന്നു. ഇപ്പോള്‍ ഈ ജനതയുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നും ഇതിന് അനുവദിച്ചു കൂടായെന്നും ഉണ്ണിത്താന്‍ പറയുന്നു.

പ്രസംഗം കേട്ടുനിന്ന സമരക്കാര്‍ മുരളീധരന്‍ ഉണ്ണിത്താന്റെ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തെ കൈയടിയോടെയാണ് സ്വീകരിച്ചത്. ഡല്‍ഹി കേരളാ ഹൗസിലേക്ക് ബീഫിന്റെ പേരിലുണ്ടായ സംഘപരിവാര്‍ ആക്രമണത്തിലും മുരളീധരന്‍ ഉണ്ണിത്താന്റെ സാന്നിധ്യമുണ്ടായിരുന്നു.

 

ചെട്ടികുളങ്ങരയിലെ ഈഴവശാന്തി ഇന്നും ശ്രീകോവിലിന് പുറത്തുതന്നെ; ‘എന്നെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ സവര്‍ണന്മാരാണ് ഹിന്ദുക്കളോട് ഒന്നിക്കാന്‍ പറയുന്നത്’

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍