TopTop

സാനിയ-ഹിഗിംസ് കൂട്ടുകെട്ടിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

സാനിയ-ഹിഗിംസ് കൂട്ടുകെട്ടിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

അഴിമുഖം പ്രതിനിധി

സാനിയ മിര്‍സ-മാര്‍ട്ടിന ഹിഗിംസ് സഖ്യത്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം. ആന്‍ഡ്രിയ ഹ്ലാവക്കോവ, ലൂസി ഗ്രാദേക്കാ സഖ്യത്തെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ-സ്വിസ് സഖ്യം തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്.

റോഡ് ലാവെര്‍ അരീനയില്‍ ഒരു മണിക്കൂറും 48 മിനിട്ടും നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ-ഹിഗിംസ് സഖ്യം എതിരാളികളെ തകര്‍ത്തത്. സ്‌കോര്‍ 7-6 (7/1), 6-3. ആദ്യ സെറ്റില്‍ ഏഴാം സീഡുകളായ ആന്‍ഡ്രിയ-ലൂസി സഖ്യം ടോപ് സീഡുകളായ സാനിയ-ഹിഗിംസ് സഖ്യത്തിന് ഭീഷണി ഉയര്‍ത്തിയിരുന്നു എങ്കിലും രണ്ടാം സെറ്റില്‍ അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല.

സാനിയ-ഹിഗിംസ് കൂട്ടുകെട്ടിന്റെ 12-ാമത് കിരീടമാണിത്. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടങ്ങളും ഈ ജോഡി നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയം തുടര്‍ച്ചയായ മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം വിജയവുമാണ്.

സാനിയ ഇന്ന് മിക്‌സഡ് ഡബിള്‍സില്‍ സെമി ഫൈനലിന് ഇറങ്ങുന്നുണ്ട്. ക്രൊയേഷ്യയുടെ ഐവാന്‍ ഡോഡിംഗ് ആണ് പങ്കാളി. കഴിഞ്ഞ ദിവസം ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ലിയാന്‍ഡര്‍ പേസ്, മാര്‍ട്ടിന സഖ്യത്തെയാണ് സാനിയ-ഐവാന്‍ സഖ്യം പരാജയപ്പെടുത്തിയത്.


Next Story

Related Stories