TopTop
Begin typing your search above and press return to search.

ടെന്നീസ് കോര്‍ട്ടില്‍ ചരിത്രമെഴുതി സാനിയ-ഹിംഗിസ് സഖ്യം

ടെന്നീസ് കോര്‍ട്ടില്‍ ചരിത്രമെഴുതി സാനിയ-ഹിംഗിസ് സഖ്യം

അഴിമുഖം പ്രതിനിധി

മാര്‍ട്ടിന ഹിംഗിസ്- സാനിമ മിര്‍സ സഖ്യം ടെന്നീസില്‍ കോര്‍ട്ടില്‍ പുതിയ ചരിത്രം രചിച്ചു. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ കൂട്ടുകെട്ട് എന്ന ലോകറെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. 1994 ല്‍ ജിഗിഫെര്‍ണാന്‍ഡസ്-നടാഷ വെരേവ സഖ്യം നേടിയ 28 വിജയങ്ങളെന്ന റെക്കോര്‍ഡാണ് ഇരുവരും തകര്‍ത്തത്. സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഒലാറു-ഷെവ്‌ദോവ സഖ്യത്തെ തോല്‍പ്പിച്ചാണ് പുതിയ ചരിത്രത്തിന് ഇന്തോ-സ്വിസ് ജോഡി അവകാശികളായത്.

ക്വാര്‍ട്ടറില്‍ ചെന്‍ ലിയാങ്-ഷൂവായി പെങ് സഖ്യത്തിനെതിരെ നേടിയ വിജയത്തോടെ 2012 ല്‍ സാറ ഇറാനി- റോബര്‍ട്ട വിന്‍സി സഖ്യത്തിന്റെ 25 വിജയങ്ങളെന്ന റെക്കോര്‍ഡ് തകര്‍ത്തു തങ്ങളുടെ 28 ാം വിജയം ആഘോഷിച്ചിരുന്നു. ഫൈനലില്‍ വിജയം നേടിയാല്‍ അതിവരുടെ തുടര്‍ച്ചയായ ആറാം കിരീടവുമാകും. വനിത ഡബിള്‍സ് റാങ്കിംഗിലും ഇരവുരുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 11395 പോയിന്റുമായി സാനിയ ഒന്നാം സ്ഥാനം വഹിക്കുമ്പോള്‍ 11355 പോയിന്റുമായി ഹിംഗിസ് രണ്ടാംസ്ഥാനത്തുണ്ട്.

Next Story

Related Stories