TopTop
Begin typing your search above and press return to search.

ഹിംഗിസ്-സാനിയ സഖ്യത്തിന് ആറാം കിരീടം

ഹിംഗിസ്-സാനിയ സഖ്യത്തിന് ആറാം കിരീടം

ഗൗന്‍ഷൂ ഓപ്പണില്‍ മാര്‍ട്ടിന ഹിംഗിസ്- സാനിയ മിര്‍സ സഖ്യത്തിന് കിരീടം. ചൈനയുടെ ഷിലിന്‍ ഷു, ഷിയവോദി യു സഖ്യത്തെ 6-3, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍-സ്വിറ്റ്‌സര്‍ലന്റ് സഖ്യം ആറാംകിരീടത്തില്‍ മുത്തമിട്ടത്. ഒരു മണിക്കൂറില്‍ താഴെ മാത്രം സമയം കൊണ്ടാണ് ടൂര്‍ണമെന്റിലെ ടോപ് സീഡുകളായ ഇരുവരും എതിരാളികളെ തുരത്തിയത്. ഈ വര്‍ഷം മാര്‍ച്ച് മുതലാണ് ഇരുവരും വനിതാ ഡബിള്‍സില്‍ ഒരുമിച്ചത്. ഗ്രാന്‍ഡ്സ്ലാമുകളായ വിംബിള്‍ഡണും യുഎസ് ഓപ്പണും ഇരുവരുടേയും നേട്ടത്തില്‍പ്പെടുന്നു.

Next Story

Related Stories