Top

പെയ്‌സിന്റെ എയ്‌സിനെതിരെ സാനിയയുടെയും ബൊപ്പണ്ണയുടെയും സ്മാഷ്; കളി ഇപ്പോള്‍ ട്വിറ്ററില്‍

പെയ്‌സിന്റെ എയ്‌സിനെതിരെ സാനിയയുടെയും ബൊപ്പണ്ണയുടെയും സ്മാഷ്; കളി ഇപ്പോള്‍ ട്വിറ്ററില്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ ടെന്നീസ് താരങ്ങളായ ലിയാണ്ടര്‍ പെയ്സും, സാനിയ മിര്‍സയും, രോഹന്‍ ബൊപ്പണ്ണയുമൊക്കെ ഇപ്പോള്‍ എയ്‌സും സ്മാഷുമൊല്ലാം പായിക്കുന്നത് കോര്‍ട്ടിന് പുറത്താണ്. കഴിഞ്ഞ 2 ഒളിമ്പിക്സുകളിലും ടെന്നീസിനായി ഇന്ത്യ മികച്ച ടീമിനെ അല്ല അയച്ചതെന്ന പെയിസിന്റെ പ്രസ്താവനയ്ക്ക് സാനിയ ചൂടോടെ തന്നെ മറുപടിയും കൊടുത്തു. സാനിയയ്ക്ക് പിന്തുണയായി ബൊപ്പണ്ണയും എത്തിയത്തോടു കൂടി മിക്‌സഡ് ഡബിള്‍സ് ശൈലിയിലായി പെയ്‌സിനെതിരെയുള്ള ഇരുവരുടെയും മറുപടി.

'കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും ടെന്നീസിനായി ഇന്ത്യ മികച്ച ടീമിനെ അല്ല അയച്ചതെന്ന' പെയ്‌സിന്റെ പ്രസ്താവനയാണ് സാനിയയെയും, ബൊപ്പണ്ണയെയും ചൊടിപ്പിച്ചത്. രണ്ടു പേരും പെയ്‌സിന്റെ പേര് പരാമര്‍ശിക്കാതെയാണ് ട്വിറ്ററില്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.



'വിഷം നിറഞ്ഞ ഒരാളെ ജയിക്കാനുള്ള വഴി ആ ആളുമായി കളിക്കാതിരിക്കുകയെന്നതാണ്' എന്ന് സാനിയ ട്വീറ്റ് ചെയ്തപ്പോള്‍ ബൊപ്പണ്ണ കുറിച്ചത് ഇങ്ങനെയാണ് 'അത് വന്നു!!.. സഹകളിക്കാരെ അപമാനിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള സ്ഥിരം പരിപാടി.'


Next Story

Related Stories