വായന/സംസ്കാരം

വര്‍ഗീയ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്ക് തല വച്ച് കൊടുക്കേണ്ട അവസ്ഥയാണ് എഴുത്തുകാരന്: ഏച്ചിക്കാനം

വര്‍ഗീയ ഭരണകൂടം കാര്യങ്ങള്‍ തീരുമാനിക്കുന്ന കാലമാണിത്. അവരുടെ നിയമസംഹിതകള്‍ക്ക് തല വച്ച് കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും എച്ചിക്കാനും അഭിപ്രായപ്പെട്ടു.

സാഹിത്യരചന അപകടം പിടിച്ച പണിയായി മാറിയിരിക്കുകയാണെന്ന് എഴുത്തുകാരന്‍ സന്തോഷ് എച്ചിക്കാനം. വര്‍ഗീയ ഭരണകൂടം കാര്യങ്ങള്‍ തീരുമാനിക്കുന്ന കാലമാണിത്. അവരുടെ നിയമസംഹിതകള്‍ക്ക് തല വച്ച് കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും എച്ചിക്കാനം അഭിപ്രായപ്പെട്ടു. തലശേരിയില്‍ ‘യുപി ജയരാജ് ഓര്‍മ്മ’ സംഘടിപ്പിച്ച ചെറുകഥാശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് എച്ചിക്കാനം.

ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയില്ലാതെ തനിച്ചാണ് എഴുത്തുകാരന്‍ ഇതുവരെ മുന്നേറിയത്. ഭരണാധികാരികള്‍ക്ക് സത്യം നഷ്ടപ്പെടുമ്പോഴാണ് ഭരണകൂടം എഴുത്തുകാരന് നേരെ കൊലക്കത്തിയുമായി വരുന്നത്. മതമല്ല, വിശപ്പാണ് മനുഷ്യന്റെ പ്രശ്‌നം. ഉറക്കെ സംസാരിക്കുന്നവരെ കൂട്ടിലടയ്ക്കുകയാണ് ഭരണകൂടം ചെയ്യുക. ആ കൂട് പൊളിച്ച് പുറത്ത് കടക്കാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നതെന്നും സന്തോഷ് എച്ചിക്കാനം അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍