Top

സന്തോഷ് പണ്ഡിറ്റ് സുന്ദരനല്ലെന്ന്: മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെ വിമര്‍ശനം

സന്തോഷ് പണ്ഡിറ്റ് സുന്ദരനല്ലെന്ന്: മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെ വിമര്‍ശനം
മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഡി4 ജൂനിയര്‍ സീനിയര്‍ എന്ന റിയാലിറ്റി ഷോയില്‍ സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റിനെ അവഹേളിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. സന്തോഷ് പണ്ഡിറ്റ് സുന്ദരനല്ലെന്ന് പറഞ്ഞ പ്രോഗ്രാമിന്റെ ജഡ്ജി ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയ്‌ക്കെതിരെയാണ് ട്രോളര്‍മാരുടെ ആക്രമണം.

കഴിഞ്ഞ ദിവസം ഷോയില്‍ നടി പ്രയാഗ മാര്‍ട്ടിന്‍ ആയിരുന്നു അതിഥി. ഒരു വ്യക്തിയുടെ പേര് എഴുതിയ ബോര്‍ഡ് തനിക്ക് കാണാനാകാത്ത വിധത്തില്‍ പിടിച്ച് മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ക്കനുസരിച്ച് പ്രയാഗ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന പേര് കണ്ടെത്തണമെന്നായിരുന്നു ടാസ്‌ക്. സന്തോഷ് പണ്ഡിറ്റിന്റെ പേരെഴുതിയ ബോര്‍ഡാണ് പ്രയാഗയ്ക്ക് ലഭിച്ചത്. പരിപാടിയുടെ ജഡ്ജിയായ പ്രിയാമണിയോട് അത് ഒരു പുരുഷനാണോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്ന് പ്രസന്നയോട് ഇദ്ദേഹം സുന്ദരനാണോയെന്ന് പ്രയാഗ ചോദിച്ചു. അല്ല, എന്നായിരുന്നു പ്രസന്നയുടെ മറുപടി.

സന്തോഷ് പണ്ഡിറ്റിന്റെ കൂടെ പ്രയാഗ അഭിനയിച്ചാല്‍ വളരെ നന്നായിരിക്കുമെന്നും ഷോയ്ക്കിടെ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ ഒടുവില്‍ സന്തോഷ് പണ്ഡിറ്റിന്റെ പേരാണ് തന്റെ ബോര്‍ഡില്‍ എഴുതിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇവരുടെയെല്ലാം പരിഹാസങ്ങള്‍ക്ക് മികച്ച മറുപടിയാണ് പ്രയാഗ നല്‍കിയതും. 'സത്യം പറഞ്ഞാല്‍ എനിക്ക് അങ്ങേരുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്' എന്നാണ് പ്രയാഗ പറഞ്ഞത്. ഇതിന് എത്രത്തോളം ട്രോള്‍ ലഭിക്കുമെന്നറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ട്രോളര്‍മാരെല്ലാം പ്രസന്നയ്ക്ക് നേരെയാണ് തിരിഞ്ഞത്. ഉപ്പുചാക്കെന്ന ഹാഷ് ടാഗ് പ്രചരണം പോലും ആരംഭിച്ചിട്ടുണ്ട്. ഒരാളുടെ സൗന്ദര്യം അളക്കുന്നത് ഏത് അളവുകോലിലാണെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. സന്തോഷ് പണ്ഡിറ്റിന്റെ പ്രവര്‍ത്തികളില്‍ നന്മയുണ്ടെന്നും അതാണ് അയാളുടെ സൗന്ദര്യമെന്നും അവര്‍ പറയുന്നു. സന്തോഷ് പണ്ഡിറ്റ് സുന്ദരനല്ലെന്ന് വിധിക്കാന്‍ പ്രസന്ന ആരാണെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം.


Next Story

Related Stories