TopTop
Begin typing your search above and press return to search.

'രാഹുലിനോട് കേരളത്തില്‍ മല്‍സരിക്കരുതെന്ന് പറഞ്ഞു' വെളിപ്പെടുത്തലുമായി ശരത് പവാര്‍

രാഹുലിനോട് കേരളത്തില്‍ മല്‍സരിക്കരുതെന്ന് പറഞ്ഞു വെളിപ്പെടുത്തലുമായി ശരത് പവാര്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് കേരളത്തില്‍ മല്‍സരിക്കരുതെന്ന് പറഞ്ഞിരുന്നതായി എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍. എന്നാല്‍ തന്റെ അഭ്യര്‍ത്ഥന അദ്ദേഹം നിരസിച്ചതായി അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതാദ്യമായാണ് കേഒരു പ്രധാന യുപിഎ ഘടകകക്ഷി രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തതായി വെളിപ്പെടുത്തുന്നത്.

സഖ്യകക്ഷിയാകാന്‍ സാധ്യതയുള്ള പാര്‍ട്ടിക്കെതിരെ മല്‍സരിക്കരുതെന്നാണ് രാഹുലിനോട് ഉപദേശിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രാദേശിക വികാരങ്ങള്‍ക്ക് കീഴടങ്ങുകയാണ് രാഹുല്‍ ഗാന്ധി ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിഷയങ്ങളില്‍ സഖ്യധാരണകള്‍ക്ക് വിരുദ്ധമായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ലെന്ന് പറഞ്ഞ ശരദ്പവാര്‍ ഭൂരിപക്ഷം കിട്ടിയാല്‍ 2004 ലെ മാത്രക പിന്തുടരുമെന്നും പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നുവെന്ന ധാരണ ഉണ്ടായ ഉടന്‍ ശരത് പവര്‍ അതിനെതിരെ ഇടപെട്ടിരുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ആദ്യമായാണ് അദ്ദേഹം സ്ഥിരികരിക്കുന്നത്.

കേരളത്തില്‍ എന്‍സിപി മന്ത്രിയെ കാലവധി കഴിയുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.


Next Story

Related Stories