TopTop
Begin typing your search above and press return to search.

സിസ്റ്റര്‍ അമലയെക്കൂടാതെ മറ്റൊരു കന്യാസ്ത്രീയെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നു സതീഷ് ബാബു

സിസ്റ്റര്‍ അമലയെക്കൂടാതെ  മറ്റൊരു കന്യാസ്ത്രീയെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നു സതീഷ് ബാബു

അഴിമുഖം പ്രതിനിധി

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റൊരു കന്യാസ്ത്രീയെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നു പ്രതി സതീഷ് ബാബു. കോട്ടയം ചേറ്റുതോട് തിരുഹൃദയ കോണ്‍വെന്റിലെ സിസ്റ്റര്‍ റോസ്‌മേരിയെയാണ് കൊലപ്പെടുത്തിയതെന്ന്‌ ഇയാള്‍ കുറ്റസമ്മതം നടത്തി. രണ്ടു കൊലപാതകങ്ങളും നടത്തിയത് സമാനമായ രീതിയിലാണ്. ഈ വര്‍ഷം ഏപ്രില്‍ 10ന് ആയിരുന്നു കൊലപാതകം നടത്തിയത്. 84 വയസ്സുള്ള സിസ്റ്റര്‍ റോസ് മേരി കട്ടിലില്‍ നിന്നും വീണ് മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. സ്വാഭാവികമരണമാണെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. കൂടാതെ ചേറ്റുതോട് കോണ്‍വെന്റില്‍ നിന്നും 70,000 രൂപയും ഈരാറ്റുപേട്ടയിലെ ഒരു മഠത്തില്‍ നിന്നും ആറ് ലക്ഷം രൂപയും കവര്‍ന്നതായി പ്രതി പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.


Next Story

Related Stories