സിനിമാ വാര്‍ത്തകള്‍

ബാഹുബലിക്കു വേണ്ടി കട്ടപ്പ മാപ്പു പറഞ്ഞു

സത്യരാജ് മാപ്പ് പറയാതെ ബാഹുബലി റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു കന്നഡ സംഘടനകളുടെ ഭീഷണി

കന്നഡ സംഘങ്ങളുടെ ഭീഷണിക്കു മുന്നില്‍ ഒടുവില്‍ കട്ടപ്പ കീഴടങ്ങി. കാവേരിനദീജല തര്‍ക്കത്തിനിടയില്‍ നടത്തിയ പ്രസംഗത്തില്‍ കന്നഡക്കാരെ അപാനിച്ചെന്ന ആരോപണത്തില്‍ സത്യരാജ് മാപ്പു പറഞ്ഞു. ബാഹുബലിയുടെ റിലീസ് കര്‍ണാടകയില്‍ തടസ്സപ്പെടാതിരിക്കാനാണു താന്‍ മാപ്പു പറയുന്നതെന്നു സത്യരാജ് വ്യക്തമാക്കി.
ബാഹുബലി-ദ കണ്‍ക്ലൂഷന്‍ റിലീസ് ചെയ്യാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണു ചിത്രത്തില്‍ കട്ടപ്പയുടെ വേഷം ചെയ്യുന്ന സത്യരാജ് മാപ്പ് പറയുന്നത്. പ്രസംഗത്തിനിടയില്‍ കന്നഡക്കാരെ പട്ടി എന്നു വിളിച്ചാക്ഷേപിച്ച സത്യരാജ് മാപ്പ് പറയാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സംഘടനകള്‍.

ബാഹുബലിയിലെ വളരെ ചെറിയൊരു ഭാഗം മാത്രമാണു ഞാന്‍. ഞാന്‍ കാരണം ആ ചിത്രത്തിന് ഒരു പ്രശ്‌നവും വരരുത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ ഒരു പ്രസംഗം കര്‍ണാടകക്കാരെ വിഷമിപ്പിച്ചു എന്നറിയുന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ഞാനൊരിക്കലും കര്‍ണാടകത്തിനോ അവിടുത്തെ ജനങ്ങള്‍ക്കോ എതിരല്ല. എന്റെ അസിസ്റ്റന്റ് ശേഖര്‍ കര്‍ണാടകക്കാരനാണ്. കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹം എന്റെ കൂടെയുണ്ട്;സത്യരാജ് പറഞ്ഞു.

കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ ബാഹുബലി ഒന്നാംഭാഗം ഉള്‍പ്പെടെ മുപ്പതോളം ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. ഇതെല്ലാം കര്‍ണാടകയില്‍ റിലീസ് ചെയ്യുകയും ഉണ്ടായി. കന്നഡ സിനിമയില്‍ നിന്നും പല ഓഫറുകള്‍ വന്നു. സമയക്കുറവു മൂലം എനിക്കതൊന്നും ചെയ്യാന്‍ പറ്റിയില്ലെന്നു മാത്രം. സത്യരാജ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍