TopTop
Begin typing your search above and press return to search.

ക്രിസ്റ്റീനയോട് പ്രണയസല്ലാപം നടത്തിയ അബു സിന്‍ സൗദിയുടെ കണ്ണില്‍ അസന്മാര്‍ഗിയാണ്

ക്രിസ്റ്റീനയോട് പ്രണയസല്ലാപം നടത്തിയ അബു സിന്‍ സൗദിയുടെ കണ്ണില്‍ അസന്മാര്‍ഗിയാണ്

സുദര്‍ശന്‍ രാഘവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നിഷ്‌ക്കളങ്കമായ, കൊച്ചുവര്‍ത്തമാനവും കൊഞ്ചലുമെന്നെ അതുകണ്ടാല്‍ തോന്നേണ്ടതുള്ളൂ.

അബു സിന്‍ എന്ന സൗദി അറേബ്യയിലെ കൗമാരക്കാരന്‍ ആളുകള്‍ക്ക് തത്സമയം പരസ്യമായി സംസാരിക്കാന്‍ കഴിയുന്ന YouNow എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ക്രിസ്റ്റീന ക്രോക്കറ്റ് എന്ന 21കാരിയെ കണ്ടുമുട്ടുന്നത്.

മുറി ഇംഗ്ലീഷില്‍ അയാള്‍ എന്തൊക്കെയോ കാച്ചിവിടുന്നു. അവള്‍ക്കാകട്ടെ അറബിക് അറിയുകയുമില്ല. എന്നിട്ടും ആഴ്ച്ചകളോളമുള്ള സംസാരത്തിലൂടെ ഭാഷാ, സാംസ്‌കാരിക ഭിന്നതകളെ മറികടക്കാനുള്ള ആഹ്ലാദഭരിതമായ വഴികള്‍ അവര്‍ കണ്ടെത്തുന്നു.

ഒരു ദൃശ്യവിനിമയത്തില്‍ അബു സിന്‍-പല്ലില്ലാത്തവന്‍ എന്നാണ് ആ വിളിപ്പേരിനര്‍ത്ഥം-അയാളുടെ മുന്‍നിരപ്പല്ലുകള്‍ അല്പം തള്ളിയും രണ്ടുവശത്തേക്കും തള്ളിയ ഒരു ബേസ്‌ബോള്‍ തൊപ്പി വെച്ചിരിക്കുന്നു. ചെമ്പിച്ച മുടിയുള്ള ക്രിസ്റ്റീന ഒരു ചാരനിരത്തിലുള്ള കുപ്പയമിട്ടിരിക്കുന്നു (പൊലീസ് പറയുന്നത് അബു സിന്‍ 19-കാരനാണ് എന്നാണ്. എന്നാല്‍ എല്ലാവരും അത് വിശ്വസിക്കുന്നില്ല).

'ക്രിസ്റ്റീന, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു,' മുറി ഇംഗ്ലീഷില്‍ അബൂ സിന്‍ പറഞ്ഞൊപ്പിച്ചു. 'ഞാനും നിന്നെ സ്‌നേഹിക്കുന്നു,' ചിരിച്ചുകൊണ്ടു അവളും പറഞ്ഞു.

പിന്നെ തമാശരൂപത്തില്‍ തന്നെ കല്യാണം കഴിക്കാമോ എന്നവന്‍ ചോദിക്കുന്നു. ഒന്നു കാക്കാന്‍ പറഞ്ഞു, ഒരു വിവാഹ വള അവള്‍ കയ്യിലിടുന്നു. 'എനിക്കും നിന്നെ കല്യാണം കഴിക്കണം,' അവള്‍ പറഞ്ഞു.


അപ്പോഴാണ് സൗദി അറേബ്യയിലെ സദാചാര അധികൃതര്‍ അബു സിന്നിന്റെ സൈബര്‍ പ്രണയത്തെക്കുറിച്ച് അറിയുന്നത്.

ഈ യാഥാസ്ഥിതിക സുന്നി മുസ്ലീം രാജ്യത്തില്‍ ആണ്‍-പെണ്‍ വേര്‍തിരിവിന് കര്‍ശന നിയമങ്ങളുണ്ട്. ഏതാണ്ട് എല്ലാ പൊതുസ്ഥലങ്ങളും വേര്‍തിരിച്ചിരിക്കുന്നു. മിക്ക സ്ത്രീകളും തല മുതല്‍ കാലുവരെ മൂടുന്ന അബായയും മുഖമടക്കം മറയ്ക്കുന്ന ശിരോവസ്ത്രങ്ങളും ധരിക്കുന്നു. പ്രേമത്തോടെ പരസ്പരം ഇടപഴകുന്ന അവിവാഹിതരായ യുവാക്കളെയും യുവതികളെയും ശിക്ഷിക്കുന്നു. കനത്ത പിഴ, മത പൊലീസ് പിടികൂടല്‍ എല്ലാമുണ്ട്. പിടിക്കപ്പെട്ടാല്‍ സ്ത്രീകള്‍ സാമൂഹ്യമായ ഒറ്റപ്പെടലും കുടുംബത്തില്‍ നിന്നുള്ള ശിക്ഷയും ഏല്‍ക്കേണ്ടിവരും.

അതുകൊണ്ടു ചെറുപ്പക്കാരായ പല സൗദികളും വിലക്കപ്പെട്ട അടുപ്പങ്ങള്‍ക്കായി സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കുന്നു. മതപോലീസ് ആകട്ടെ ഓണ്‍ലൈന്‍ വേദികളുടെ പിന്നാലെയുണ്ട്. എന്നാലും, അബു സിന്‍ ക്രിസ്റ്റീനയുമായി നടത്തിയ സല്ലാപം നിരൂപദ്രവകരമായിരുന്നു, കാരണം അവള്‍ ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ്.

എന്നിട്ടും സൗദി മാധ്യമ വാര്‍ത്തകള്‍ പ്രകാരം സൗദി പൊലീസ് അബു സിന്നിനെ 'അസാന്‍മാര്‍ഗിക പെരുമാറ്റ'ത്തിന് ഈ സല്ലാപത്തിന്റെ പേരില്‍ കഴിഞ്ഞ മാസം തടവിലാക്കി. ക്രിസ്റ്റീനയുമായുള്ള അയാളുടെ വര്‍ത്തമാനങ്ങള്‍ രാജ്യത്തെ സൈബര്‍നിയമങ്ങളുടെ ലംഘനമാകുമെന്ന് അഭിഭാഷകര്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ സദാചാര, മത മൂല്യങ്ങള്‍ക്കും ഇസ്ലാമിക നിയമങ്ങളുടെ കടുത്ത ഭാഷ്യങ്ങള്‍ക്കും എതിരായ ഏതുതരത്തിലുള്ള ഓണ്‍ലൈന്‍ ഉള്ളടക്കവും നിരോധിക്കുന്നു ഈ നിയമം.

'സദാചാര, മത മൂല്യങ്ങളെ ലംഘിച്ചതിനാണ് അബു സിന്നിനെ തടവിലാക്കിയത്,' സൗദി തലസ്ഥാനമായ റിയാദില്‍ പൊലീസ് വക്താവ് അല്‍ അറേബിയ വാര്‍ത്ത വെബ്‌സൈറ്റിനോട് പറഞ്ഞു.

അബു സിന്‍ 'പ്രകോപനപരമായ ദൃശ്യങ്ങള്‍ ഉണ്ടാക്കുകയും അത് പ്രസിദ്ധപ്പെടുത്തുകയും വഴി സൌദി അറേബ്യയുടെ ലോകത്തിനു മുന്നിലുള്ള പ്രതിച്ഛായയേ മോശമായി ബാധിക്കുകയും ചെയ്‌തെന്നു പൊലീസ് വക്താവ് പറഞ്ഞു. അബു സിന്നിനെ പിടികൂടാന്‍ സൗദിയിലെ പൊതുജനങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നതായും അയാള്‍ അറിയിച്ചു.

ഈ കൗമാരക്കാരനെ വിചാരണ ചെയ്യണമെന്നും കാരണം അയാളുടെ ദൃശ്യങ്ങള്‍ സൗദികളെ നോക്കി ലോകം ചിരിക്കാന്‍ ഇടയാക്കിയെന്നും സൗദിയിലെ അറബ് ന്യൂസ് എന്ന ദിനപ്പത്രം ആവശ്യപ്പെട്ടു. രാജ്യത്തു യുവാക്കള്‍ എത്ര വഴിതെറ്റിയാണ് വളരുന്നത് എന്നാണ് അബു സിന്നിന്റെ സല്ലാപങ്ങള്‍ തെളിയിക്കുന്നതെന്ന് സൗദിയിലെ മറ്റു ചില നിരീക്ഷകര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച അബു സിന്നിനെ ജാമ്യത്തില്‍ വിട്ടു. അഞ്ചു വര്‍ഷം തടവും 8,00,000 ഡോളര്‍ പിഴയും അയാള്‍ക്ക് ലഭിച്ചേക്കാം.

ഞായറാഴ്ച്ച ഏതാണ്ട് ഒരു മിനിറ്റ് വരുന്ന ഒരു പുതിയ ദൃശ്യം അബു സിന്‍ പുറത്തുവിട്ടു. രാജ്യത്തിന്റെ സദാചാര, മത നിയമങ്ങളെ ലംഘിക്കുന്ന വിധത്തില്‍ താനിനി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കില്ല എന്നു അതിലയാള്‍ വാഗ്ദാനം ചെയ്യുന്നു.

ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടികളുമായി സല്ലപിച്ചത് തെറ്റായിരുന്നു എന്നും അയാള്‍ 'പശ്ചാത്തപിച്ചു.'


Next Story

Related Stories