TopTop
Begin typing your search above and press return to search.

തല്‍പര കക്ഷിയല്ല, സെല്‍ഫി അയച്ച് ബുദ്ധിമുട്ടിക്കരുത്

തല്‍പര കക്ഷിയല്ല, സെല്‍ഫി അയച്ച് ബുദ്ധിമുട്ടിക്കരുത്

മോളി ഹാസ്‌കെല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മെയ്‌നെയിലുള്ള എന്റെ രണ്ടു സുഹൃത്തുക്കള്‍ ഒരുമിച്ചുള്ള കുറേ ചിത്രങ്ങള്‍ ഇ-മെയിലില്‍ ഇപ്പോള്‍ കിട്ടിയതേയുള്ളൂ. അവര്‍ ആഘോഷ തിമര്‍പ്പിലായിരിക്കും. എന്തായാലും ഞാന്‍ ചിത്രങ്ങള്‍ തുറന്നില്ല. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല. കാരണം അതൊരു സെല്‍ഫിയാണ്. പറയാതെതന്നെ അറിയാം അതെന്റെ സുഹൃത്തുക്കള്‍ മോശം അവസ്ഥയില്‍ കഷ്ടപ്പെടുന്ന ചിത്രമല്ല എന്ന്. മറിച്ച് അവരുടെ പ്രസന്നമായ ചിരിയും എന്റെ നിരാശയും.

എന്തുകൊണ്ടാണ് എനിക്കു സെല്‍ഫി ഇഷ്ടമല്ലാത്തതെന്ന് ഞാനിപ്പോള്‍ മനസിലാക്കിയതേയുള്ളൂ. അയക്കുന്നയാള്‍ ഉദ്ദേശിക്കുന്നതും (നിങ്ങളെക്കൂടി സന്തോഷത്തില്‍ ഉള്‍പ്പെടുത്തുക) കിട്ടുന്നയാള്‍ സ്വീകരിക്കുന്നതും (സന്തോഷത്തില്‍ ഉള്‍പ്പെടാതിരിക്കുക) തമ്മില്‍ വലിയ അന്തരമുണ്ട്. അത് താന്‍ ഇന്നയിടത്താണെന്ന് കാണിച്ച്, 'നിങ്ങളും ഇവിടെ ഉണ്ടായിരുന്നെങ്കില്‍!' എന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഒരാള്‍ അയക്കുന്ന പോസ്റ്റ്കാര്‍ഡ് പോലെയല്ല.

ആശ്ചര്യചിഹ്നങ്ങള്‍ മാറ്റിവെച്ചാല്‍ അതില്‍ നിങ്ങളുടെ മുഖത്തുനോക്കുന്ന ഒന്നുമില്ല. അത് ഇഴഞ്ഞും നടന്നും തപാലില്‍ വരും, നിങ്ങളത് നോക്കുക പോലുമില്ല. കാര്‍ഡ് കയ്യില്‍ കിട്ടുമ്പോള്‍ അയച്ചയാളുടെ സന്തോഷം തീര്‍ന്നുപോയിരിക്കാം. അവിടം വിട്ടുപോയിരിക്കാം. നിങ്ങളവിടെ ഉണ്ടാകണമെന്ന അയാളുടെ ആഗ്രഹവും നിങ്ങളുടെ ആഗ്രഹവും കഴിഞ്ഞുപോയിരിക്കാം.

പക്ഷേ സെല്‍ഫി! നിങ്ങള്‍ ബസിലിരുന്ന് വല്ല ഇമെയിലും നോക്കി, ഐഫോണില്‍ വല്ലതുമൊക്കെ ചെയ്ത് പോകുമ്പോഴാണ് നിങ്ങള്‍ക്ക് ചെല്ലാനോ വാങ്ങാനോ കഴിയാത്ത ഒന്നിനെക്കുറിച്ചുള്ള ഈ ഓര്‍മ്മപ്പെടുത്തല്‍ വരുന്നത്. അത് റോമിലോ വിംബിള്‍ഡണിലോ ഉള്ളതാകാം. കിട്ടാത്ത ഒന്നിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍.

തീര്‍ത്തും ലജ്ജാകരം, ഭയാനകം! മറ്റുള്ളവര്‍ ഇതനുഭവിച്ചിട്ടുണ്ടോ? അങ്ങനെയെങ്കില്‍ എനിക്കു മറ്റുള്ളവരോട് ഇതെങ്ങനെ ചെയ്യാനാകും? പാരീസില്‍ നിന്നും ഞാനയച്ച ഒരു ചിത്രം. അല്ലെങ്കില്‍ എന്റെ മട്ടുപ്പാവില്‍ നിന്നും സമുദ്രത്തിലെ സൂര്യാസ്തമനം.

അല്ലെങ്കില്‍ ന്യൂയോര്‍ക് സെന്‍ട്രല്‍ പാര്‍ക്കില്‍ എനിക്കു വഴി തെറ്റിയത്. ഐഫോണ്‍ കോംപസ് ആപ് വെച്ചു നോക്കി വഴി കണ്ടെത്തവേ വഴിയിലെ സകല അടയാളങ്ങളും ഞാന്‍ ചിത്രമെടുത്തുകൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ചിത്രത്തിന് പകരം ഞാന്‍ വീഡിയോയാണ് പകര്‍ത്തിയതെന്ന് മനസിലായത്. ഞാന്‍ നടന്നതിന്റേയും ദൃശ്യം. എന്റെ നൈക് ഷൂസ് തത്തിക്കളിക്കുന്നു. ആര്‍ക്കസൂയ! എന്തു സൗന്ദര്യം! എന്നിട്ടും ഞാനത് ചിലര്‍ക്കൊക്കെ അയച്ചുകൊടുത്തു, 'സെന്‍ട്രല്‍ പാര്‍ക്കില്‍ വഴി തെറ്റിയപ്പോള്‍'. എന്താല്ലേ!ഇന്നിപ്പോള്‍ ഈ സന്ദേശകാവ്യം അത്ര സുഖകരമല്ല എന്ന് ഞാന്‍ മനസിലാക്കുന്നുണ്ട്. നമ്മുടെ ഉന്മാദനിമിഷങ്ങളെ ചിത്രമാക്കി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നത് ആത്മരതി മാത്രമാണെന്നും. ഞാന്‍ പാരീസിലാണെന്നത് എന്റെ സുഹൃത്തുക്കള്‍ക്ക് സന്തോഷം ജനിപ്പിക്കുമോ? ചാള്‍സ് ഡി ഗോള്‍ വിമാനത്താവളത്തിലെ രണ്ടര മണിക്കൂര്‍ നീണ്ട ചടങ്ങുകളെക്കുറിച്ച് നേരിട്ടുകണ്ട് പറയുകയായിരിക്കില്ലേ ഭേദം?

അതുകൊണ്ട്, ദയവായി അയര്‍ലണ്ടില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമൊന്നും കൂടുതല്‍ സെല്‍ഫികള്‍ അയക്കരുത്. മഴ നിങ്ങളെ കുഴക്കും വരെ, പോലീസുകാരന്‍ തടയും വരെ, പാസ്‌പോര്‍ട്ട് നഷ്ടപ്പെടും വരെ സെല്‍ഫി എടുത്തയക്കരുത്.

'ബേബി സ്പാം' എന്ന് എന്റെ സുഹൃത്ത് വിളിക്കുന്ന പേരക്കുട്ടികളുടെ ചിത്രത്തിന് ഒഴിവുണ്ട്. അത്തരം ചിത്രങ്ങള്‍ എനിക്ക് ഒന്നും നഷ്ടപ്പെടുത്തിയതായി തോന്നിക്കുന്നില്ല. അവിടെ നിങ്ങളുണ്ടാകാന്‍ അവരും നിങ്ങളും ആഗ്രഹിക്കുന്നില്ല (ഒരു കുട്ടിപ്രാന്തന്നല്ലെങ്കില്‍).

എന്നാലും എന്നാണെങ്കില്‍, ഒന്നോ രണ്ടോ, അതും വീഡിയോ തീരെ വേണ്ട. ഒരപേക്ഷയാണ്.

(സിനിമാ നിരൂപകനം എഴുത്തുകാരനുമാണ് ഹസ്‌കെല്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories