ന്യൂസ് അപ്ഡേറ്റ്സ്

മോദിക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി

Print Friendly, PDF & Email

ഹാജരാക്കിയ രേഖകള്‍ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നാണ് കോടതിയുടെ നിലപാട്

A A A

Print Friendly, PDF & Email

സഹാറ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്ന പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. ഹാജരാക്കിയ രേഖകള്‍ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നാണ് കോടതിയുടെ നിലപാട്.

ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. സഹാറയില്‍ നിന്നും 40 കോടി രൂപയും ബിര്‍ളയില്‍ നിന്നും 12 കോടി രൂപയും മോദി കൈപ്പറ്റിയെന്നായിരുന്നു ആരോപണം. സാഹാറ ഗ്രൂപ്പിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് മോദിക്ക് നല്‍കിയ കോഴയുടെ തെളിവ് ആദായനികുതി വകുപ്പിന് ലഭിച്ചതെന്നും രാഹുല്‍ ആരോപിക്കുന്നു.

അതേസമയം സഹാറാ ഗ്രൂപ്പ് രാഷ്ട്രീയക്കാര്‍ക്ക് ആര്‍ക്കും പണം നല്‍കിയതിന് തെളിവില്ലെന്നാണ് ആദായനികുതി സെറ്റില്‍മെന്റ് കമ്മിഷന്‍ പറഞ്ഞത്. സഹാറ ഗ്രൂപ്പിനെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാനോ പിഴ ഈടാക്കാനോ തെളിവില്ലെന്നും അവര്‍ പറയുന്നു. ഒരു ഉദ്യോഗസ്ഥന്‍ മറ്റൊരു ഉദ്യോഗസ്ഥനെ കുരുക്കാനായി എഴുതിയുണ്ടാക്കിയതാണ് ഈ ഡയറിയെന്നാണ് സഹാറയുടെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍