UPDATES

ശശികല കുറ്റക്കാരിയെന്ന് സുപ്രിംകോടതി; നാല് വര്‍ഷം തടവ്

പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ശശികലയെ വിലക്കി

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ കാത്തിരുന്ന ശശികല നടരാജന് സുപ്രിംകോടതി വിധിയില്‍ തിരിച്ചടി. ശശികല കുറ്റക്കാരിയാണെന്ന വിചാരണ കോടതിയുടെ വിധി ശരിവച്ച സുപ്രിംകോടതി നാല് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു.

ശശികല ഉള്‍പ്പെടെ കേസില്‍ ജീവിച്ചിരിക്കുന്ന മൂന്ന് പ്രതികളും അടിയന്തരമായി കീഴടങ്ങണമെന്നും സുപ്രിംകോടതി വിധിച്ചു. കേസിന്റെ വാചാരണ നടന്ന ബംഗളൂരു കോടതിയില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ശശികലയെ വിലക്കിയിട്ടുണ്ട്. കേസില്‍ പ്രതികളായ ജയലളിത, ശശികല, സുധാകരന്‍, ഇലവരശി എന്നിവര്‍ക്ക് നാല് വര്‍ഷം തടവും ജയലളിതയ്ക്ക് നൂറ് കോടി രൂപ പിഴയും മറ്റുള്ളവര്‍ക്ക് പത്ത് കോടി രൂപ വീതം പിഴയുമാണ് സുപ്രിംകോടതി ശിക്ഷ വിധിച്ചത്. 2015 മെയില്‍ കര്‍ണാടക ഹൈക്കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ അന്‍പഴകനും നല്‍കിയ അപ്പീലിലാണ് ഇന്നത്തെ സുപ്രിംകോടതി വിധി.

കഴിഞ്ഞ ജൂണ്‍ ഏഴിനാണ് കേസിന്റെ വാദം സുപ്രിംകോടതിയില്‍ പൂര്‍ത്തിയായത്. ശശികലയ്ക്ക് പ്രതികൂലമായി വിധി വന്നതോടെ അവര്‍ക്ക് മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്ന് വന്നിരിക്കുകയാണ്. പത്ത് വര്‍ഷത്തെ തെരഞ്ഞെടുപ്പ് വിലക്ക് വന്നതോടെ ശശികലയുടെ രാഷ്ട്രീയ ഭാവിയും ഇല്ലാതായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍