സയന്‍സ്/ടെക്നോളജി

ഫെയ്‌സ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സി ആദ്യം എത്തുക ഇന്ത്യയില്‍?

ഓണ്‍ലൈനായി ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോ കറന്‍സി.

ഫെയ്‌സ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2.38 ബില്ല്യന്‍ ഉപഭോക്താക്കളെ ലക്ഷ്യംവെച്ചുകൊണ്ട് ബിറ്റ് കോയിന്‍ രൂപത്തിലുള്ള ഡിജിറ്റല്‍ കറന്‍സിയാണ് പുറത്തിറങ്ങുന്നുവെന്നാണ് സൂചന. ഫെയ്‌സ്ബുക്കിന്റെ പുതിയ കറന്‍സി ഇന്ത്യയിലാണ് ആദ്യം എത്തുകയെന്നും സൂചനയുണ്ട്.

പുതിയ കറന്‍സി പുറത്തിറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങി എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ ഭാഗമായാണ് ഫെയിസ്ബുക്ക് ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കുക.

ഇന്ത്യ, കിപ്‌റ്റോ കറന്‍സിയെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഫെയ്‌സ്ബുക്ക് ഇത്തരമൊരു ആശയവുമായി മുന്നോട്ട് വരുമ്പോള്‍ ഇന്ത്യ എന്ത് നയം സ്വീകരിക്കുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടിവരും.

ഓണ്‍ലൈനായി ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോ കറന്‍സി. സ്വന്തമാക്കാവുന്ന കൈമാറ്റം ചെയ്യാവുന്ന ഡിജിറ്റല്‍ രേഖയാണിത്. ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ചാണ് ഇവ രൂപപ്പെടുത്തുന്നത്. കൃത്യമായ മാനദണ്ഡങ്ങള്‍ അടിസ്ഥനമാക്കിയാണ് ഇവ നിര്‍മ്മിക്കുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍