സയന്‍സ്/ടെക്നോളജി

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യോമവാഹനം ‘എയർലാൻഡർ ടെൻ’ 2020ൽ എത്തും!

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സുരക്ഷിത്വമുള്ള വ്യോമവാഹനമാണെന്നു ഉറപ്പു നല്കാൻ മാത്രം കഠിനാധ്വാനവും പരീക്ഷണങ്ങളും ഇതിനു പിന്നിൽ നടന്നിട്ടുണ്ടെന്ന്  ഹൈബ്രിഡ് എയർ വെഹിക്കിൾസ് ചീഫ് എക്സികുട്ടീവ്  സ്റ്റീഫൻ മേക്കില ൻ  ഉറപ്പുനൽകി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യോമവാഹനം എയർലാൻഡർ ടെൻ  പറക്കാനൊരുങ്ങുന്നു.  അടിസ്ഥാന ഘടനയിൽ  കാര്യമായി മാറ്റമൊന്നും വരുത്താതെ തന്നെ ചില കൂട്ടിച്ചേർക്കലുകളോടെ 2020  ആകുമ്പോഴേക്കും പുറത്തിറങ്ങിയേക്കും. സിവിൽ ഏവിയേഷൻ അതോറിട്ടി (സി എ എ ) ഇതിന് അംഗീകാരം നൽകി.

വർഷങ്ങൾക്കുമുൻപ് ഡിസൈൻ ചെയ്ത ഈ വാഹനത്തിന്റെ അടിസ്ഥാന ഘടന മാറ്റുകയില്ല പകരം  ആകാശത്തെയും ആകാശ യാത്രയെയും കുറിച്ചുള്ള സങ്കൽപ്പങ്ങളെ തന്നെ പുനലാരൊചിച്ചു കൊണ്ടാകും സുരക്ഷിതമായി  ഈ വ്യോമ വാഹനം പുറത്തിറക്കുന്നതെന്ന് എയർലാൻഡർ നിർമാതാക്കളും എൻജിനീയർമാരും അറിയിച്ചു.

എയർലാൻഡ് ടെൻ  10ഓളം തവണ പരീക്ഷണ യാത്രകൾ നടത്തിയെങ്കിലും  ചിലതെല്ലാം പരാജയമായിരുന്നു. എന്നാലും  മൂലരൂപമോ ഡിസൈനോ മാറ്റില്ലെന്ന്  എ യർലാൻഡർ നിർമ്മാണ കമ്പിനി യായ ഹൈബ്രിഡ് എയർ വെഹിക്കിൾസ് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.  ഇതിന്റെ അടിസ്ഥാന കാര്യങ്ങ ൾ മാറ്റാതെ തന്നെ എങ്ങെനെ സുരക്ഷിതമായി വ്യോമ യാത്ര നടത്താമെന്ന വർഷങ്ങൾ നീണ്ട ആലോച്ചയ്‌ക്കൊടുവിലാണ് ഘടന മാറ്റാതെ തന്നെ എയർലാൻഡർ ടെൻ  നവീവരിച്ചത്.

30  മിനിറ്റ് പരീക്ഷണ യാത്രയ്ക്കിടയിൽ 2016 ൽ ഈ വാഹനം അപകടപ്പെട്ടിരുന്നു. എങ്കിലും ഈ ഗ്രൂപ്പ് പ്രതീക്ഷ കൈവിട്ടില്ല. വർഷങ്ങൾ നീണ്ട ശ്രദ്ധയോടെയുള്ള പഠനങ്ങളും പരീക്ഷണങ്ങളും നടത്തി ലോകത്തിലെ തന്നെ ആദ്യത്തെ ഫുൾ സൈസ് ഹൈബ്രിഡ് വ്യോമ വാഹനത്തെ കമ്പിനി അണിയിച്ചൊരുക്കി.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സുരക്ഷിത്വമുള്ള വ്യോമവാഹനമാണെന്നു ഉറപ്പു നല്കാൻ മാത്രം കഠിനാധ്വാനവും പരീക്ഷണങ്ങളും ഇതിനു പിന്നിൽ നടന്നിട്ടുണ്ടെന്ന്  ഹൈബ്രിഡ് എയർ വെഹിക്കിൾസ് ചീഫ് എക്സികുട്ടീവ്  സ്റ്റീഫൻ മേക്കില ൻ  ഉറപ്പുനൽകി. പരീക്ഷണങ്ങളിൽ വന്ന നഷ്ടമൊന്നും ഓഹരി ഉടമകളെ ബാധിക്കാത്ത തരത്തിൽ ഇൻഷുറൻസും എടുത്തിരുന്നു.

മുൻപരാജയങ്ങളിൽ ഒന്നും തളരാതെ ഓഹരി ഉടമക ൾക്കും ഇൻഷുറൻസ് കമ്പിനിക്കാർക്കും തങ്ങളുടെ ഉത്പന്നത്തെ ഏറ്റവും മികച്ചതാക്കി ഹൈബ്രിഡ് എയർ വെഹിക്കിൾസ് കാണിച്ചു കൊടുത്തു. ഏതൊരു സമതലത്തിൽ നിന്നും ഈ വ്യോമ വാഹനത്തിനു ടേക്ക്ഓഫ് ചെയ്യാനാകും. 7000 അടി ഉയരത്തിൽ പറക്കാനാകും. ഇതിന്റെ ഡിസൈൻ യൂറോപ്പിയൻ ഏവിയേഷൻ സേഫ്റ്റി എ ജൻസി സുരക്ഷാ പരീക്ഷണങ്ങൾക്ക് വിധേയമാക്കി അംഗീകരിച്ചിട്ടുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍