സയന്‍സ്/ടെക്നോളജി

ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍’ ഓഗസ്റ്റ് 9-ന് ആരംഭിക്കും

Print Friendly, PDF & Email

ഓഗസ്റ്റ് 9-ന് അര്‍ദ്ധരാത്രി 12 മണിക്ക് തുടങ്ങുന്ന വില്‍പ്പന ഓഗസ്റ്റ്- 12 ന് 11.59 വരെ നീണ്ടുനില്‍ക്കും

A A A

Print Friendly, PDF & Email

ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍’ ഓഗസ്റ്റ് 9-ന് ആരംഭിക്കും. ഓഗസ്റ്റ് 9-ന് അര്‍ദ്ധരാത്രി 12 മണിക്ക് തുടങ്ങുന്ന വില്‍പ്പന ഓഗസ്റ്റ്- 12 ന് 11.59 വരെ നീണ്ടുനില്‍ക്കും. 100 വ്യത്യസ്ത വിപണി വിഭാഗങ്ങളിലായി 100 ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വിറ്റഴിക്കുന്നത്. ആമസോണ്‍ പ്രൈം അംഗത്വം ഉള്ളവര്‍ക്ക് ഈ വില്‍പ്പന അര മണിക്കൂര്‍ മുമ്പ് ലഭ്യമാകും.

ആമസോണ്‍ പേ ബാക് ഓഗസ്റ്റ് 4 മുതല്‍ റീച്ചാര്‍ജ് ചെയ്തവര്‍ക്ക്, 300 രൂപ വരെ 15 ശതമാനം അധിക കാഷ്ബാക്ക് ലഭിക്കും. മറ്റുള്ളവര്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ കാഷ്ബാക്ക് ഉണ്ട്. എസ്ബിഐ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആമസോണ്‍ ആപ്പ് വഴി വാങ്ങുന്നവര്‍ക്ക് 15 ശതമാനവും വെബ്‌സൈറ്റ് വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനവും കാഷ്ബാക്ക് ലഭിക്കും.

ആമസോണ്‍ ആരംഭിച്ചിരിക്കുന്ന ‘ഗസ് ഹു’ മത്സരത്തില്‍ പങ്കെടുത്ത് വിജയികളാകുന്നവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കാണാനുള്ള അവസരമുണ്ട്. ഓഗസ്റ്റ് 7, 8 തീയ്യതികളില്‍ ആമസോണ്‍ മൊബൈല്‍ ആപ്ലിക്കേഷനിലാണ് ‘ഗസ് ഹു’ മത്സരം. കൂടാതെ ആമസോണ്‍ ആപ്ലിക്കേഷന്‍ വഴി ഈ ദിവസങ്ങളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഗൂമൂ.കോം (www.goomo.com) വഴി യാത്ര ഓഫറുകളും ലഭിക്കും.

ബാലിയിലിക്ക് പൂര്‍ണ്ണമായും സൗജന്യമായുള്ള യാത്രയും ഇതിലുണ്ട്. ജോയ് ആലുക്കാസ്, പാന്റലൂണ്‍സ്, ക്ലിയര്‍ട്രിപ്, ബുക്‌മൈഷോ എന്നിവിടങ്ങളില്‍ നിന്ന് ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങുന്നവര്‍ക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ടുമുണ്ടാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍