സയന്‍സ്/ടെക്നോളജി

5ജി-യുമായി ബിഎസ്എന്‍എല്‍ എത്തുമോ?

Print Friendly, PDF & Email

5ജി സേവനങ്ങള്‍ക്കായി ഇസഡ്ടിഇയുമായും ബിഎസ്എന്‍എല്‍ സഖ്യത്തിലേര്‍പ്പെടാനുള്ള നടപടികള്‍ നടക്കുകയാണ്

A A A

Print Friendly, PDF & Email

പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ 5ജി അവതരിപ്പിച്ചേക്കും. 4ജി, 5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി 700 മെഗാഹെട്സ് ബാന്‍ഡിലുള്ള എയര്‍വേവുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍,ടെലികോം വകുപ്പിന് കത്തയച്ചിട്ടുണ്ട്. 700 മെഗാഹെര്‍ട്സ് ബാന്‍ഡിലുള്ള 5 മെഗാഹെട്സിന്റെ 6 സ്ലോട്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഭാവിയില്‍ വളരെ വേഗതയുള്ള 5 ജി സേവനങ്ങള്‍ നല്‍കുന്നതിനായി ഒരു സ്ലോട്ട് കൂടി അനുവദിക്കണമെന്നാണ് ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

5ജി സേവനങ്ങള്‍ക്കായി ഫിന്നിഷ് കമ്പനിയായ നോക്കിയയുമായി പങ്കാളിത്തതിലേര്‍പ്പെട്ടതിനൊപ്പം ചൈനീസ് നിര്‍മാതാക്കളായ ഇസഡ്ടിഇയുമായും ബിഎസ്എന്‍എല്‍ സഖ്യത്തിലേര്‍പ്പെടാനുള്ള നടപടികള്‍ നടക്കുകയാണ്. നവീന സാങ്കേതിക വിദ്യകളും ആശയങ്ങളും സ്വന്തമാക്കുക എന്നതാണ് ഇതുവഴി ബിഎസ്എന്‍എല്‍ ലക്ഷ്യം വയ്ക്കുന്നത്. 5ജി മേഖലയില്‍ തങ്ങളുടെ ആഗോള അനുഭവം വര്‍ധിപ്പിക്കാമെന്നതും ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നുണ്ട്.

ഇസഡ്ടിഇ- ബിഎസ്എന്‍എല്‍ സഖ്യം നിയമബാധ്യതകളില്ലാത്തതും വാണിജ്യേതരമാണെന്നും അറിവ് പങ്കുവെക്കലിനെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കും. ഇന്ത്യയില്‍, 5ജി സാങ്കേതികവിദ്യയുടെ ഉപയോഗം യൂറോപ്പില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ഇന്ത്യന്‍ നഗരങ്ങളില്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍