സയന്‍സ്/ടെക്നോളജി

യുട്യൂബിനും ഗൂഗിളിനും അടുത്ത പണിയുമായി ഫെയ്‌സ്ബുക്ക്!

Print Friendly, PDF & Email

യുട്യൂബിനോട് മത്സരിക്കാന്‍ വാച്ച് എന്ന പേരിലാണ് ഫെയ്‌സ്ബുക്ക് ഈ സേവനം അവതരിപ്പിക്കുന്നത്

A A A

Print Friendly, PDF & Email

യുട്യൂബിനും ഗൂഗിളിനും അടുത്ത പണിയുമായി ഫെയ്‌സ്ബുക്ക് എത്തി. വീഡിയോ സ്ട്രീമിംഗ് സൈറ്റായ യുട്യൂബിന്റെ സോഷ്യല്‍ മീഡിയ ലോകത്ത് ഒറ്റക്ക് നിറഞ്ഞ് നില്‍ക്കുകയായിരുന്നു ഇത്രയും കാലം. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച്‌കൊണ്ട് പുതിയ വീഡിയോ സ്ട്രീമിംഗ് സേവനവുമായി എത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഇതോടെ ഗൂഗിള്‍, ഫെയ്‌സ്ബുക്ക് യുദ്ധം കൂടുതല്‍ മുറുകുകയാണ്.

2005-ലാണ് ഗൂഗിള്‍, യൂട്യൂബ് ആരംഭിച്ചത്. ഇത്രയും കാലം യട്യൂബവിന് വെല്ലുവിളിയുമായി ഒരു സംവിധാനവും വന്നിരുന്നില്ല. യുട്യൂബിനോട് മത്സരിക്കാന്‍ വാച്ച് എന്ന പേരിലാണ് ഫെയ്‌സ്ബുക്ക് ഈ സേവനം അവതരിപ്പിക്കുന്നത്. യുട്യൂബില്‍ ലഭ്യമാകുന്ന സേവനങ്ങളെല്ലാം ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്ന സംവിധാനത്തിലും ലഭ്യമാകും.

സ്വന്തമായി വാച്ച്‌ലിസ്റ്റുകള്‍ തയ്യാറാക്കാനും ഇഷ്ട സെലിബ്രറ്റികളുടെയും പബ്ലിഷര്‍മാരുടെയും വീഡിയോകള്‍ ഫോളോ ചെയ്യാനും സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഫെയ്‌സ്ബുക്ക് സേവനം ആരംഭിച്ചു കഴിഞ്ഞു. അമേരിക്കയിലെ തിരഞ്ഞെടുത്ത ഫോളോവര്‍മാര്‍ക്കും വീഡിയോ നിര്‍മാതാക്കള്‍ക്കും പരീക്ഷണത്തിനായി ഈ സേവനം നല്‍കിയിട്ടുണ്ട്.

സ്വന്തമായി വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്ക് വരുമാനത്തിന്റെ 55 ശതമാനം നല്‍കുമെന്നും ഫെയ്സ്ബുക്കിന്റെ വാഗ്ദാനമുണ്ട്. ഈ സേവനം എന്നുമുതല്‍ വ്യാപകമാകുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍