TopTop
Begin typing your search above and press return to search.

കുട്ടികളെക്കൊണ്ട് കളിപ്പിച്ച് മാതാപിതാക്കളുടെ പണം തട്ടുന്ന ഗെയിമുകള്‍; കൂട്ടുനില്‍ക്കുന്നത് ഫെയ്‌സ്ബുക്കും

കുട്ടികളെക്കൊണ്ട് കളിപ്പിച്ച് മാതാപിതാക്കളുടെ പണം തട്ടുന്ന ഗെയിമുകള്‍; കൂട്ടുനില്‍ക്കുന്നത് ഫെയ്‌സ്ബുക്കും

ഗെയിം കളിക്കാന്‍ എന്നാവിശ്യവുമായി മാതാപിതാക്കളുടെ മൊബൈല്‍ ഫോണ്‍ ചോദിക്കുന്ന കുഞ്ഞുങ്ങള്‍ അത്രകണ്ട് നിരാശരാകാറില്ല. ഒട്ടുമിക്ക രക്ഷിതാക്കളും തങ്ങളുടെ മൊബൈല്‍ കുട്ടികള്‍ക്ക് കൊടുക്കുകയാണ് പതിവ്. ഇതുപോലൊരു രക്ഷകര്‍ത്താവ് തന്നെയാണ് 15 വയസുള്ള മകന് ഫെയ്‌സ്ബുക്കിലെ ഗെയിം കളി്ക്കാനെന്നു പറഞ്ഞപ്പോള്‍ ഫോണ്‍ കൊടുത്തതും. ഒരിക്കലല്ല പലതവണ. ഈ പിതാവ് രണ്ട ആഴ്ച കഴിഞ്ഞ് തന്റെ ബൗങ്ക് അകൗണ്ട് പരിശോധിച്ചപ്പോള്‍ നടുങ്ങി. ഒന്നും രണ്ടുമല്ല 6500 ഡോളര്‍ നഷ്ടമായിരിക്കുന്നു. മകന്‍ ഗെയിം കളിച്ച വഴി! ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, നൂറുകണക്കിന് രക്ഷിതാക്കളുടെ കയ്യില്‍ നിന്നാണ് ഇത്തരത്തില്‍ പൈസ പോയത്. ഈ സംഭവങ്ങള്‍ ഏറെയും നടന്നത് അമേരിക്കയിലാണെങ്കിലും ലോകത്തെല്ലായിടത്തും ഇത് നടക്കാനിടയുണ്ട്. ഫോണ്‍ കയ്യില്‍ കിട്ടിയ കുട്ടികള്‍ ആവേശത്തോടെ ഫെയ്‌സ്ബുക്ക് ഗൈയ്മുകള്‍ കളിക്കുകയല്ലേ ചെയ്യുന്നുള്ളൂ. പിന്നെങ്ങനെയാണ് ആരുടെയെങ്കിലും അറിവോ സമ്മതമോ ഇല്ലാതെ ബൗങ്ക് അകൗണ്ടുകള്‍ ചോരുന്നത്?

കുട്ടികള്‍ നിങ്ങള്‍ പോലും അറിയാതെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചില ഫെയ്‌സ്ബുക്ക് ഗെയിം കമ്പനികള്‍ക്ക് നല്‍കുകയും ചില സമയത്ത് പെര്‍മിഷന്‍ പോലും നല്‍കാതെ കുട്ടികളെ ഉപയോഗിച്ച് പല ഗെയിം കമ്പനികളും ചോര്‍ത്തുകയും ചെയ്യും. ഒന്നുമറിയാത്ത കുട്ടികള്‍ അവര്‍ പറയുന്ന വളരെ ലളിതമായ നിര്‍ദ്ദേശങ്ങള്‍ ഒക്കെ പിന്തുടര്‍ന്ന് പൈസ മുഴുവന്‍ കളിച്ചു കളയുകയും ചെയ്യും.

ഇതൊരു കൊള്ളയാണ്. ചതിയില്‍ വീണവര്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടേയുള്ളൂ. റിവീല്‍ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ആണ് കുട്ടികളെ ഉപയോഗിച്ചുള്ള ഈ ആസൂത്രിതമായ കൊള്ളയെക്കുറിച്ച് ലോകം അറിയുന്നത്. ഫെയസ്ബുക്കും ഗെയിംസ് വഴിയുള്ള ഈ കൊള്ളയ്ക്ക് കൂട്ട് നില്‍ക്കുന്നുണ്ടെന്ന കണ്ടെത്തലാണ് കൂടുതല്‍ ഞെട്ടിക്കുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുകയും അടിമകളാക്കുകയും ചെയ്യുന്ന ആംഗ്രി ബേഡ്‌സ്, പേറ്വില്ലേ, നിഞ്ച സാഗ തുടങ്ങിയവക്ക് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് പെര്‍മിഷന്റെ കാര്യത്തില്‍ അയവു വരുത്തുകയും രക്ഷിതാക്കള്‍ ഇല്ലാതെ ഇടപാടുകളെല്ലാം കുട്ടികളിലൂടെയാക്കാനും ഒപ്പം നിന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

മുതിര്‍ന്നവര്‍ അറിയാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാത്രം കബളിപ്പിച്ച് പൈസ തട്ടുന്ന ഇത്തരം കളികളെ 'ഫ്രണ്ട്‌ലി ഫ്രോഡ്' എന്നാണ് അറിയപ്പെടുന്നത്. കുട്ടികളെ അവര്‍പോലും അറിയാതെ ചതിയില്‍ വീഴ്ത്തുകയാണ്. കുട്ടികള്‍ മാതാപിതാക്കള്‍ അറിയാതെ അവരുടെ പണം ഉപയോഗിച്ച് ഗയിമുകള്‍ കളിക്കുകയാണെന്നും പറയാന്‍ കഴിയില്ല. കാരണം, പണം ഉപയോഗിച്ചാണ് തങ്ങളീ ഗെയിമുകള്‍ കളിക്കുന്നതെന്നു കുട്ടികള്‍ക്ക് മനസിലാകുന്നേയില്ല. കാര്യമായ സുരക്ഷാ മുന്നറിയിപ്പുകളോ പെര്‍മിഷന്‍ നല്‍കാനുള്ള ഓപ്ഷനുകളോ ഒന്നും ഇതില്‍ ഉണ്ടാകുന്നില്ല. ഗെയിംസ് വഴി വരുമാനം വര്‍ധിപ്പിക്കാനായി ഇത്തരത്തിലുള്ള സുരക്ഷാ നിര്‍ദേശങ്ങളൊക്കെയും പരമാവധി ഒഴിവാക്കി കൊണ്ടുള്ളതാണ് ഫേസ്ബുക്കിന്റെ ജം സ്ട്രാറ്റജി.

ഇത്തരം ചതികളിലൂടെ പണം നഷ്ടപ്പെട്ടവര്‍ അത് തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കിയപ്പോള്‍ ഫെയ്‌സ്ബുക്കിനോട് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ യു.എസ് .ഡിസ്ട്രിക്ട് കോര്‍ട്ട് ഉത്തരവിറക്കുകയുണ്ടായി. തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് ചോര്‍ത്തുണ്ടെന്ന് അറിഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. വെരിഫിക്കേഷനോ പാസ്‌വേര്‍ഡ് രണ്ടാമത് നല്‍കാതെയോ തങ്ങളുടെ കുട്ടികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനാവുമെന്ന കാര്യം മിക്കവര്‍ക്കും അജ്ഞതവുമായിരുന്നു.


Next Story

Related Stories