അടുത്ത സീസണില്‍ രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിനായി കളിക്കുമോ എന്ന ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കെ കൊല്‍ക്കത്ത ഒഫിഷ്യല്സിനൊപ്പമുള്ള രോഹിത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ മഴമൂലം കൊല്‍ക്കത്തയുടെ കളി തടസ്സപ്പെട്ടപ്പോള്‍ രോഹിത് കൊല്‍ക്കത്ത ടീമിന്റെ ഡ്രസിങ് റൂമിലെത്തി ടീം ഒഫിഷ്യലുകളെയും താരങ്ങളെയും കാണുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊല്‍ക്കത്ത അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ബോളിങ് കോച്ച് ഭരത് അരുണ്‍, ഒപ്പം താരങ്ങളുമായിട്ടായിരുന്നു ആ കൂടികാഴ്ച. ദൃശ്യങ്ങളില്‍ നിന്ന് ഗൗരവകരമായ ചര്‍ച്ചയാണ് രോഹിത് നടത്തിയതെന്നാണ് വ്യക്തമാവുന്നത്. ഐപിഎല്ലില്‍ … Continue reading “മുംബൈ ഇന്ത്യന്‍സ് വിടാന്‍ രോഹിത് ശര്‍മ്മ? കൊല്‍ക്കത്ത ഒഫിഷ്യല്‍സിനൊപ്പം വീണ്ടും ചര്‍ച്ച, ദൃശ്യങ്ങള്‍ പുറത്ത്”