UPDATES

സയന്‍സ്/ടെക്നോളജി

കൃത്രിമ ഹൃദയം ബാഗിൽ കൊണ്ട് നടന്ന് ലോകത്തെ വിസ്മയിപ്പിച്ച 24കാരി ഒടുവിൽ മരണത്തിന് കീഴടങ്ങി

ഹൃദയാർബുദം ബാധിച്ച ഹൃദയം പൂർണ്ണമായും നീക്കം ചെയ്ത് ഒരു കൃത്രിമ ഹൃദയം പുറത്ത് നിന്നും ഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെയാളാണ് റബേക്ക.

നാളുകളായി 24 വയസ്സുള്ള ആ പെൺകുട്ടി തോളിലെ ബാഗിൽ തൂക്കി നടന്നത് അത്രയും വിലപിടിപ്പുള്ള ഒരു വസ്തുവായിരുന്നു. അവളുടെ ജീവനാണ് ആ ചെറിയ  ബാഗിൽ ഉണ്ടായിരുന്നതെന്ന് ആലങ്കാരികമായി പറയുന്നതല്ല, അവൾക്കുവേണ്ടി മിടിക്കുന്ന അവളുടെ സ്വന്തം ഹൃദയത്തെയാണ് നിരവധി ട്യൂബുകൾ കൊണ്ട് ബന്ധിച്ച് യുകെയിലെ റബ്ബെക്ക ഹെന്ഡേഴ്സൺ എന്ന പെൺകുട്ടി തോളിൽ തൂക്കി നടന്നത്. അവളുടെ യഥാർത്ഥ ഹൃദയം ക്യാൻസർ ബാധയെത്തുടർന്ന് പൂർണ്ണമായും നീക്കം ചെയ്തശേഷം ഈ കൃത്രിമ ഹൃദയം ബാഗിൽ ഫിറ്റ് ചെയ്തു. ഈ കൃത്രിമ ഹൃദയത്തിനു രണ്ടര മണിക്കൂർ മാത്രമേ ചാർജ് നിക്കുകയുള്ളായിരുന്നു. ഫോണും ലാപ്പ്ടോപും ചാർജ് ചെയ്യുന്നത് പോലെ അത് ഓരോ രണ്ടര മണിക്കൂറിനിടയിലും റബ്ബെക്ക സ്വന്തം ഹൃദയം ചാർജ്ജ് ചെയ്യുമായിരുന്നു. എന്നിട്ടും ഇത്രയും സൂക്ഷ്മതയോടെ കൃത്രിമ ഹൃദയം പരിപാലിച്ചിട്ടും അധികകാലം അതിജീവിച്ചില്ല, ഹൃദയമാറ്റം ഫലപ്രദമാകാത്തതിനെ തുടർന്ന് അവൾ മരണത്തിനു കീഴടങ്ങുക തന്നെ ചെയ്തു.

അർബുദം മൂലം ഹൃദയം ആകെ തകരാറിലായപ്പോൾ യുകെ സ്വദേശിയായ റബ്ബെക്ക ടോട്ടൽ ആർട്ടിഫിഷ്യൽ ഹാർട്ട് (TAF) കൊണ്ട് ജീവിച്ചത്. കഴിഞ്ഞ വര്‍ഷം ഗ്രേഡ് 3 ഹൃദയാർബുദം ബാധിച്ചതിനെ തുടർന്നാണ് റബ്ബെക്കയുടെ ഹൃദയം മുഴുവനായി നീക്കം ചെയ്ത് പകരം ഈ കൃത്രിമ ഹൃദയം ഘടിപ്പിച്ചത്. ഇത്തരത്തിൽ യുകെയിൽ പൂർണ്ണമായും കൃത്രിമമായ ഹൃദയം ഘടിപ്പിച്ച രണ്ട് പേരിൽ ഒരാളാണ് റെബേക്ക. ഹൃദയാർബുദം ബാധിച്ച ഹൃദയം പൂർണ്ണമായും നീക്കം ചെയ്ത് ഒരു കൃത്രിമ ഹൃദയം പുറത്ത് നിന്നും ഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെയാളാണ് റബേക്ക.  2017 ൽ തുടർച്ചയായി രക്തം ഛര്‍ദിക്കാൻ തുടങ്ങിയപ്പോഴാണ് അന്ന് ഓക്സ്സ്‌ഫോർഡ് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ഇവർ ആശുപത്രിയിലെത്തുന്നത്. പിന്നീടാണ് ഇവരുടെ ഹൃദയം പൂർണ്ണമായും അർബുദം കീഴടക്കിയതായി ഡോക്ടറുമാർ കണ്ടെത്തുന്നത്.

7 കിലോ ഭാരമുള്ള തന്റെ ഹൃദയം എപ്പോഴും കയ്യിൽ തൂക്കിയായിരുന്നു പിന്നീട് ഈ യുവതി ജീവിച്ചത്. തുടർന്നു പഠിക്കണമെന്നും ഡോക്ടറേറ്റ് നേടണമെന്നും നിരവധി ലോകരാജ്യങ്ങൾ സന്ദർശിക്കണമെന്നും ആഗ്രഹമുണ്ടായിരുന്ന ഇവർ ഒടുവിൽ വെസ്റ്റ് ലണ്ടനിലുള്ള ഹാർഫീൽഡ് ആശുപത്രിയിൽ വെച്ച് മരണത്തിനു കീഴടങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍