സയന്‍സ്/ടെക്നോളജി

പ്രളയം ഭൂഗര്‍ഭത്തില്‍ നിന്ന് പുറത്തെത്തിച്ച മീനിന്റെ പേര് ‘ഗൊള്ളാം’; പ്രചോദനം ലോര്‍ഡ് ഓഫ് ദ റിങ്‌സ്

കേരളത്തിലെ മഹാ പ്രളയം ഭൂഗര്‍ഭ ജലാശയത്തില്‍നിന്നും പുറത്തെത്തിച്ച മീനിന് ജെആര്‍ആര്‍ റ്റോള്‍കീനിന്റെ വിഖ്യാത നോവലായ ലോര്‍ഡ് ഓഫ് ദി റിങ്‌സിലെ കഥാപാത്രത്തിന്റെ പേര് നല്‍കി.

കേരളത്തിലെ മഹാ പ്രളയം ഭൂഗര്‍ഭ ജലാശയത്തില്‍നിന്നും പുറത്തെത്തിച്ച മീനിന് ജെആര്‍ആര്‍ റ്റോള്‍കീനിന്റെ വിഖ്യാത നോവലായ ലോര്‍ഡ് ഓഫ് ദി റിങ്‌സിലെ കഥാപാത്രത്തിന്റെ പേര് നല്‍കി.

മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള അജീറിന്റെ നെല്‍ വയലില്‍ നിന്നാണ് 9.2 സെന്റീമീറ്റര്‍ നീളത്തില്‍ ഈ പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. അന്താരാഷ്ട്ര മാധ്യമമായ സൂടാക്‌സ മീനിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗൊള്ളം എന്ന പേര് മീനിനു നല്‍കിയ ശാസ്ത്രജ്ഞര്‍ ഏനിഗ്മചന്ന ഗൊള്ളാം എന്നാണ് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്.

കേരളാ ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ. രാജീവ് രാഘവന്‍ ഉള്‍പ്പെട്ട പഠന സംഘമാണ് സ്നേക്ഹെഡ് കുടുംബത്തില്‍പ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയതിനു പിന്നില്‍. കഴിഞ്ഞ ആഗസ്റ്റില്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ സ്വാഭാവിക ആവാസ വ്യവസ്ഥയായ ഭൂഗര്‍ഭ ജല അറയില്‍ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യതയെന്ന് ഡോ. രാജീവ് രാഘവന്‍ പറയുന്നു.

കേരളത്തില്‍ പൊതുവെ കാണുന്ന വരാല്‍ ഇനങ്ങള്‍ ഉള്‍പ്പെടെ സ്നേക് ഹെഡ് വിഭാഗത്തില്‍ ഇതുവരെ 50 ഇനങ്ങളെയാണ് ലോകത്താകമാനം കണ്ടെത്തിയിട്ടുള്ളത്. വടക്കെ അമേരിക്ക, ആഫ്രിക്ക, ഏഷ്യാഭൂഖണ്ഡങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തില്‍ നിന്നും വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയ്ക്ക്. അതിനാല്‍ തന്നെ കരയില്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ ആഴ്ചകളോളം ജീവിക്കാന്‍ ഇവയ്ക്കു സാധിക്കും. കുളങ്ങളും വയലുകളും അടങ്ങുന്ന ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. ഇതിനു വിപരീതമായി ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനം വരാല്‍ ഭൂഗര്‍ഭജല അറകള്‍ ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ളവയാണ്. അതിനാല്‍ തന്നെ ഇവയ്ക്ക് ജലോപരിതലത്തില്‍ നിന്നും ശ്വസിക്കാനുള്ള കഴിവില്ല.

read more:‘ഞാന്‍ മന്ത്രവാദം ചെയ്തിട്ടില്ല, അമ്മയും ലേഖയും തമ്മില്‍ വഴക്കുണ്ടാകുമായിരുന്നു’; നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ലേഖയുടെ ഭര്‍ത്താവിന്റെ മൊഴി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍