Top

ജിഡിപി നോക്കി വികസിച്ചാല്‍ ലോകം ജീവിക്കാന്‍ കൊള്ളാതാകും, കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പുമായി ആഗോള ശാസ്ത്ര സമൂഹം

ജിഡിപി നോക്കി വികസിച്ചാല്‍ ലോകം ജീവിക്കാന്‍ കൊള്ളാതാകും, കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പുമായി ആഗോള ശാസ്ത്ര സമൂഹം
  • പ്രകൃതിയുടെയും മനുഷ്യ ജീവൻ്റെയും നിലനിൽപ്പ് അപായപ്പെടുത്തുന്ന രീതിയിൽ കാലവസ്ഥ വ്യതിയാനം ഉണ്ടാകുകായാണെന്ന് ശാസ്ത്രകാരന്മാരുടെ മുന്നറിയിപ്പ്. വലിയ പരിവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കില്‍ ലോകജനത 'കാലാവസ്ഥാ പ്രതിസന്ധി മൂലം പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്‍' നേരിടേണ്ടി വരുമെന്നാണ് ശാസ്ത്രകാരന്മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ലോകം കാലവസ്ഥ അടിയന്തരവാസ്ഥയെ അഭിമുഖീകരിക്കുകയാണെന്നും 11000 ശാസ്ത്രകാരന്മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നു.
. 'സുസ്ഥിരമായ ഒരു ഭാവി ഉറപ്പാക്കാന്‍ നമ്മുടെ ജീവിത ശൈലി മാറ്റേണ്ടതുണ്ട്. പ്രധാനമായും പ്രകൃതിയുമായും പരിസ്ഥിതി വ്യവസ്ഥകളുമായും ഇടപഴകുന്ന രീതിയിലാണ് മാറ്റം വരുത്തേണ്ടത്' 'നേരത്തെ പല ശാസ്ത്രകാരന്മാരും പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി അതിവേഗത്തിലാണ് കാലാവസ്ഥ മാറ്റ്ം സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാലവസ്ഥ മാറ്റം അതി വേഗത്തിലാണ് സംഭവിക്കുന്നത്. ്അത് മനുഷ്യന്റെ നിലനില്‍പ്പിനെയും സ്വാഭാവിക പ്രകൃതി സംവിധാനങ്ങളെയും ബാധിക്കുന്നുണ്ട്' ബയോ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ശാസ്ത്രകാരന്മാര്‍ മുന്നറിയിപ്പ് നല്‍കി. 1979 ല്‍ ജനീവയില്‍ നടന്ന ആദ്യ കാലവസ്ഥ സമ്മേളനത്തിന്റെ 40 -ാം വര്‍ഷത്തിലാണ് സുപ്രധാന ലേഖനം പ്രസിദ്ധീകരിക്കുന്നത്. 153 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞർ അംഗീകരിച്ചതാണ് ഈ പ്രബന്ധം .
ജനസംഖ്യാ വര്‍ധന കുറയ്ക്കുക, , ഫോസില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കുക, വനനശീകരണം തടയുക, മാംസം കഴിക്കുന്നത് കുറയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ ശാസ്ത്രകാരന്മാർ പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന നിർദേശം
കടുത്ത കാലാവസ്ഥാമാറ്റം തന്നെയാണ് ഇത്തരമൊരു പ്രസ്താവന ഇറക്കുന്നതിന് കാരണമായതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ പ്രൊഫ. വില്യം റിപ്പിള്‍ പറഞ്ഞു. കാര്‍ബണ്‍ ബഹിര്‍ഗമനവും ഉപരിതല താപനില വര്‍ധനവും മാത്രം ഇനി നോക്കിയാല്‍ പോരാ. കാലാവസ്ഥാ തകര്‍ച്ചയുടെ കാരണങ്ങളെയും ഫലങ്ങളെയും കുറിച്ച് കൂടുതല്‍ വിശദമായ സൂചകങ്ങള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
സമ്പന്നരുടെ ജീവിത ശൈലി കാലവസ്ഥ മാറ്റത്തെ ത്വരിതപെടുത്തുന്നുണ്ടെന്ന് ശാസ്ത്രകാരന്മാർ പറയുന്നു. 'വരേണ്യ വര്‍ഗത്തിന്റെ വര്‍ധിച്ച ഉപഭോഗം കാലവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടുന്നുവെന്ന്' പ്രബന്ധം മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യന്റെ ഇടപെടല്‍ മൂലം കടലിലേയും കരയിലേയും താപനിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇത് കടലിലെ ജലനിരപ്പ് ഉയരാന്‍ ഇടയാക്കുന്നതായും പ്രബന്ധം വിശദീകരിക്കുന്നു.
'കാലവസ്ഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 40 വര്‍ഷം ചര്‍ച്ചകളും സമ്മേളനങ്ങളും നടന്നുവെങ്കിലും ചില അപവാദങ്ങള്‍ ഒഴിച്ചാല്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല'. കാലവസ്ഥ വ്യതിയാനം തുടര്‍ന്നാല്‍ പല പ്രദേശങ്ങളും മനുഷ്യന് താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാകുമെന്നും ശാസ്ത്രകാരന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് നേരിടാന്‍ നയപരമായ കാര്യങ്ങളില്‍ പുനരാലോചന വേണമെന്നാണ് ശാസ്ത്രകാരന്മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ആശങ്കയുണ്ടാക്കുന്ന വസ്തുതകള്‍ക്കിടയിലും ചില രജത രേഖകള്‍ കാണാനുണ്ടെന്നും ശാസ്ത്ര ലേഖനത്തില്‍ പറയുന്നുണ്ട്. ജനന നിരക്കില്‍ ഉണ്ടാകുന്ന കുറവും പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ് കൂടുതലായി ഉപയോഗിക്കുന്നതുമാണ് അനുകൂല മാറ്റമായി ശാസ്ത്ര കാരന്മാര്‍ വിശദീകരിക്കുന്നത്. ഇപ്പോഴുള്ള രൂക്ഷമായ അവസ്ഥയെ നേരിടാന്‍
അടിയന്തിരമായി ചെയ്യേണ്ട ചില നിര്‍ദേശങ്ങളും അവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്:
  • ഊര്‍ജ്ജം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുകയും, ഫോസില്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന് ശക്തമായ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തുകയും ചെയ്യുക.
  • ആഗോള ജനസംഖ്യ സുസ്ഥിരമാക്കുക.
  • പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കുന്നത് പോലുള്ള നൈതിക സമീപനങ്ങള്‍ ഉണ്ടാവണം.
  • പ്രകൃതി നശീകരണം അവസാനിപ്പിച്ച്, CO2 ആഗിരണം ചെയ്യുന്നതിനായി വനങ്ങളും കണ്ടല്‍ക്കാടുകളും പുന സ്ഥാപിക്കുക,
  • മാംസാഹാരം കുറയ്ക്കുക
  • ഭക്ഷണം പാഴാക്കുന്നതും കുറക്കുക
  • ജിഡിപി വളര്‍ച്ചയില്‍ നിന്ന് സാമ്പത്തിക ലക്ഷ്യങ്ങള്‍ മാറ്റുക


Next Story

Related Stories