TopTop
Begin typing your search above and press return to search.

ആപ്പിള്‍ i3ഇന്‍ മാക്ബുക് പ്രോ വിപണിയില്‍; ബട്ടര്‍ഫ്ലൈ കീബോര്‍ഡ് ഒഴിവാക്കി

ആപ്പിള്‍ i3ഇന്‍ മാക്ബുക് പ്രോ വിപണിയില്‍; ബട്ടര്‍ഫ്ലൈ കീബോര്‍ഡ് ഒഴിവാക്കി

ആപ്പിള്‍ i3ഇന്‍ മാക്ബുക് പ്രോ ലാപ്ടോപ്പിന്റെ അപ്ഡേറ്റഡ് പതിപ്പ് പുറത്തിറങ്ങി. ആപ്പിലിന്റെ 'മാജിക് കീബോര്‍ഡ്' സഹിതമാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. നിലവിലെ അള്‍ട്രാതിന്‍ ബട്ടര്‍ഫ്ലൈ ടാപ്ടോപ്പിന്റെ കീബോര്‍ഡ് സംബന്ധിച്ച് ഉപയോക്താക്കളുടെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ശബ്ദശല്യവും കീകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതുമെല്ലാം പരാതികളായി വന്നിരുന്നു. ഈ ബട്ടര്‍ഫ്ലൈ കീബോര്‍ഡ് പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയ കീബോര്‍ഡ് ചേര്‍‍ത്തിരിക്കുന്നത്. ഉയര്‍ന്ന സ്റ്റോറേജ് സൗകര്യവും കൂടുതല്‍ വേഗതയേറിയ ചിപ്പുകളുമെല്ലാം ഇതില്‍ ചേര്‍ത്തിരിക്കുന്നു.

മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഉയര്‍ന്ന കീ ട്രാവല്‍ (കീ അമര്‍ത്തുമ്പോള്‍ അത് അടിയില്‍ ചെന്ന് തട്ടുന്നതു വരെയുള്ള ഗാപ്പ്) 1 മില്ലിമീറ്റര്‍ ട്രാവലാണ് കീകളില്‍ ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത്. ആപ്പിളിന്റെ മറ്റ് ലാപ്ടോപ്പുകളില്‍ ഇത് വിജയകരമായിരുന്നു.

ഈ പുതിയ 13 ഇഞ്ച് സ്ക്രീന്‍ തന്നെയാണ് പ്രധാന മാറ്റവും സവിശേഷതയും. വില 1. 22 ലക്ഷം രൂപ മുതല്‍. കഴിഞ്ഞവർഷം 16 ഇഞ്ച് സ്‌ക്രീനുള്ള മാക്ബുക്ക് പ്രൊയിലും ആപ്പിൾ മാജിക് കീബോർഡ് ഉൾപ്പെടുത്തിയിരുന്നു. നാലുകോടി പിക്‌സൽ, ദശലക്ഷത്തിലേറെ കളറുകൾ, 16 ജിബി റാം (32 ജിബി വരെ ഉയർത്താം), 256 ജിബി സ്‌റ്റോറേജ് (4ടിബി വരെ ഉയർ‌ത്താം), സില്‍വര്‍, ഗ്രേ എന്നിങ്ങനെയുള്ള നിറഭേദങ്ങള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍.


Next Story

Related Stories