TopTop
Begin typing your search above and press return to search.

"ലക്കി ഇമേജിംഗ്", വ്യാഴത്തിന്റെ വിശദമായ ചിത്രങ്ങൾ പകർത്തി ഗവേഷകർ

"ലക്കി ഇമേജിംഗ്", വ്യാഴത്തിന്റെ വിശദമായ ചിത്രങ്ങൾ പകർത്തി ഗവേഷകർ

ഉയർന്ന റെസല്യൂഷനിലുള്ള വ്യാഴത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പകർത്തി ജ്യോതിശാസ്ത്രജ്ഞർ. "ലക്കി ഇമേജിംഗ്" എന്നറിയപ്പെടുന്ന ഒരു സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആദ്യമായി ഇത്രയും വലിയ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഹവായിയിലെ സജീവമല്ലാത്ത അഗ്നിപർവ്വതമായ മൌന കിയയിലെ ജെമിനി നോർത്ത് ദൂരദർശിനിയിലൂടെയാണ് ഗവേഷകര്‍ വ്യാഴത്തെ നിരീക്ഷിച്ചത്. ആഴത്തിലുള്ള മേഘങ്ങൾക്ക് ചുറ്റും രൂപം കൊള്ളുന്ന മിന്നലും കൊടുങ്കാറ്റുകളും അവര്‍ നിരീക്ഷിച്ചു.

"ജാക്ക്-ഓ-ലാന്റേൺ" പോലുള്ള പ്രഭാവത്തിൽ കട്ടിയുള്ള മേഘ പാളിയുടെ വിടവുകളിലൂടെ ഗ്രഹത്തിന്റെ അന്തരീക്ഷത്തിന്റെ ആഴത്തിലുള്ള ചിത്രമാണ് അവര്‍ ലോകത്തിനു മുന്നില്‍ കാഴ്ചവയ്കുന്നത്. 'കൃത്യമായ ഇടവേളകളില്‍ വ്യാഴത്തിന്റെ മേഘങ്ങളെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കാൻ ജെമിനിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണ്ണായകമാണെന്ന് ഗവേഷണ സംഘത്തെ നയിച്ച ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ മൈക്കൽ വോംഗ് പറഞ്ഞു.

വളരെ ചെറിയ എക്‌സ്‌പോഷർ ഇമേജുകൾ ധാരാളം എടുത്ത് യോജിപ്പിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ലക്കി ഇമേജിംഗ്. ഏറ്റവും പുതിയ നിരീക്ഷണങ്ങൾ ഭൂമിയിൽ നിന്ന് ഇതുവരെ ലഭിച്ച വ്യാഴത്തിന്റെ ഏറ്റവും ഷാര്‍പ്പായ ചിത്രങ്ങളാണ് നല്‍കുന്നത്. ഈ ചിത്രങ്ങൾ ഇതുവരെ നാംകണ്ട ബഹിരാകാശ ദൃശ്യങ്ങളെയെല്ലാം വെല്ലുന്നതാണെന്ന് മൈക്കൽ വോംഗ് പറയുന്നു.


Next Story

Related Stories