TopTop
Begin typing your search above and press return to search.

1400 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ കോസ്മിക് സ്ഫോടനം കണ്ടെത്തിയതായി ഗവേഷകര്‍

1400 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ കോസ്മിക് സ്ഫോടനം കണ്ടെത്തിയതായി ഗവേഷകര്‍

ശാസ്ത്രലോകത്ത് ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍വെച്ച്‌ ഏറ്റവുംവലിയ കോസ്മിക് സ്ഫോടനം കണ്ടെത്തിയതായി ഗവേഷകര്‍. ഭൂമിയില്‍ നിന്ന് 390 മീറ്റര്‍ പ്രകാശവര്‍ഷം അകലെയുള്ള ഒഫിയൂച്ചസ് ഗാലക്സി ക്ലസ്റ്ററിലെ അതിശക്തമായ തമോഗര്‍ത്തത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 14 ബില്യണ്‍ (1400കോടി) വര്‍ഷങ്ങള്‍ക്കുമുമ്ബ് നടന്ന മഹാവിസ്ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സ്ഫോടനമാണ് അതെന്ന് ഗവേഷകര്‍ പറയുന്നു. അന്താരാഷ്ട്ര തലത്തിലുള്ള വിവിധ ജ്യോതിശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കൂട്ടായ്മയാണ് ബഹിരാകാശ-അധിഷ്ഠിത ദൂരദര്‍ശിനികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ സ്ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

390 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ഒഫിയൂച്ചസ് ഗാലക്സി ക്ലസ്റ്ററില്‍ ഉണ്ടായ ഈ അഭൂതപൂര്‍വമായ സ്ഫോടനത്തിന് നേരത്തെ റെക്കോര്‍ഡ് ചെയ്യപ്പെട്ട സ്ഫോടനത്തെക്കാള്‍ അഞ്ചിരട്ടി ഊര്‍ജ്ജമെങ്കിലും ആവശ്യമാണ്‌. ആയിരക്കണക്കിന് താരാപഥങ്ങള്‍, വാതക പ്രവാഹങ്ങള്‍, ഇരുണ്ട ദ്രവ്യത്തിന്റെ കൂട്ടങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഗാലക്സി ക്ലസ്റ്ററിന്റെ ഹൃദയഭാഗത്താണ് ഭീമന്‍ തമോഗര്‍ത്തമുള്ളത്. അത് ബഹിരാകാശത്തേക്ക് ടണ്‍ കണക്കിന് ദ്രവ്യവും ഊര്‍ജ്ജവും പുറന്തള്ളിയതായി ഗവേഷകര്‍ വിശ്വസിക്കുന്നു. അത് ബഹിരാകാശത്തും ഭൂമിയിലുമുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

'താരാപഥങ്ങളുടെ കേന്ദ്രങ്ങളില്‍ മഹാ സ്ഫോടനങ്ങള്‍ ഇതിനു മുന്‍പും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് ശരിക്കും അതിലുമെത്രയോ മടങ്ങ്‌ വലുതാണ്‌' എന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്ട്രോണമി ഗവേഷണ വിഭാഗത്തിലെ ജ്യോതിശാസ്ത്രജ്ഞയായ മെലാനി ജോണ്‍സ്റ്റണ്‍-ഹോളിറ്റ് പറഞ്ഞു. ആസ്ട്രോഫിസിക്കല്‍ ജേണലില്‍ വിശദമായ പഠനം പ്രസിദ്ധീകാരിച്ചിട്ടുണ്ട്. നാസയുടെ ചന്ദ്ര എക്സ്-റേ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ എക്സ്‌എംഎം-ന്യൂട്ടണ്‍ ഒബ്സര്‍വേറ്ററിയില്‍ നിന്നുമുള്ള ക്സ്-റേ ഡാറ്റയും, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ മര്‍ച്ചിസണ്‍ വൈഡ്ഫീല്‍ഡ് അറേയില്‍ നിന്നും ഇന്ത്യയിലെ ജയന്റ് മെട്രോവേവ് റേഡിയോ ദൂരദര്‍ശിനിയില്‍ നിന്നുമുള്ള റേഡിയോ ഡാറ്റയും തമ്മില്‍ ചേര്‍ത്തുവച്ചു കൊണ്ടുള്ള പഠനമാണ് സ്ഫോടനത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നത്.


Next Story

Related Stories