TopTop
Begin typing your search above and press return to search.

നിറയെ പുതുതാരങ്ങള്‍, ക്ഷീരപഥത്തിലെ ഏറ്റവും വലിയ വാതക പ്രവാഹം കണ്ടെത്തി

നിറയെ പുതുതാരങ്ങള്‍, ക്ഷീരപഥത്തിലെ ഏറ്റവും വലിയ വാതക പ്രവാഹം കണ്ടെത്തി

ക്ഷീരപഥത്തില്‍ പൊടിപടലങ്ങളും വാതകവും അടങ്ങിയ ഭീമാകരമായ പ്രവാഹം കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞര്‍. ഏകദേശം 50 മില്ല്യണ്‍ ബില്ല്യണ്‍ വിസ്താരത്തില്‍ പുതുനക്ഷത്രങ്ങള്‍ കട്ടിപിടിച്ചു കിടക്കുന്ന നിലയിലാണ് ഇത്. സൂര്യനെ പോലെയുള്ള 3 മില്ല്യണ്‍ നക്ഷത്രങ്ങളുടെ പിണ്ഡത്തേക്കാള്‍ കൂടുതലുള്ള ഈ വാതക രൂപം സൌരയൂഥത്തിന്റെ തൊട്ട് പിറകിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഇതിനെ നിരീക്ഷിക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. ക്ഷീരപഥത്തിലെ നമുക്കറിയാവുന്നതില്‍വെച്ച് ഏറ്റവും വലിയ വാതക പ്രവാഹമാണിതെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ അപ്ലൈഡ് ജ്യോതിശാസ്ത്ര വിഭാഗം പ്രൊഫസര്‍ അലിസ്സ ഗുഡ്മാന്‍ പറഞ്ഞു. ചൊവ്വാഴ്ച ഹൊനോലുലുവില്‍ നടന്ന അമേരിക്കന്‍ ജ്യോതിശാസ്ത്ര സൊസൈറ്റി യോഗത്തില്‍ അവരാണ് പുതിയ കണ്ടെത്തല്‍ അവതരിപ്പിച്ചത്. “ഇപ്പോള്‍ അത് ശരിക്കും നമ്മുടെ മുഖത്തിന് തൊട്ടടുത്താണ്. അത് ഇത്രയും അടുത്തെത്തിയെന്നത് അവിശ്വസനീയമാണ്” ഗുഡ്മാന്‍ പറഞ്ഞു. തരംഗദൈര്‍ഘ്യം സൂചിപ്പിക്കുന്നത് ഇത് 9,000 പ്രകാശവര്‍ഷം വരെ നീളുന്നുവെന്നാണ്. താരാപഥത്തിന്റെ ഫ്‌ലാറ്റ് ഡിസ്‌കിലേക്ക് നോക്കിയാല്‍ ഈ തരംഗദൈര്‍ഘ്യം 400 പ്രകാശവര്‍ഷം വീതിയുള്ള ഒരു നേര്‍രേഖയായി കാണപ്പെടുന്നു. ഈ തരംഗം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു ചെറിയ ഗാലക്സി ക്ഷീര പഥത്തിന്റെ ആ ഭാഗത്ത് വന്ന് കൂട്ടിമുട്ടിയപ്പോള്‍ ഉണ്ടായ പ്രവാഹമാണ് ഇത് എന്നാണ് ഒരു വിലയിരുത്തല്‍. കുളത്തില്‍ കല്ല് എറിയുമ്പോള്‍ ഉണ്ടാകുന്ന തരംഗങ്ങള്‍ പോലെയായിരിക്കാം ഈ തരംഗങ്ങള്‍ രൂപപ്പെട്ടത്. എന്നാല്‍ ഗാലക്സികള്‍ക്ക് ചുറ്റും കറങ്ങി നടക്കുന്ന ഒരു കറുത്ത നിഗൂഢ വസ്തുവിന്റെ പങ്ക് ചിലര്‍ വിചിത്ര ഭാവനയായി വിശദീകരിക്കുന്നുണ്ട്.


Next Story

Related Stories