TopTop
Begin typing your search above and press return to search.

ജിപിഎസ്സിനെ വെല്ലാന്‍ ഇനി ബെയ്ദു, ഇനി ലോകത്തുള്ളതെല്ലാം ചൈന കാണും, അറിയും

ജിപിഎസ്സിനെ വെല്ലാന്‍ ഇനി ബെയ്ദു, ഇനി ലോകത്തുള്ളതെല്ലാം ചൈന കാണും, അറിയും

സ്വന്തമായി ഗതിനിര്‍ണയ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തില്‍ അമേരിക്കയുടെ ജിപിഎസ്സിന് ബദലായി ചൈനയുടെ ബെയ്ദു. ഈ ശ്രംഖലയിലെ അവസാനത്തെ ഉപഗ്രഹം വിക്ഷേപിച്ചുകൊണ്ടാണ് അമേരിക്കയ്ക്ക് ബദലായി ഗതി നിര്‍ണയ സംവിധാനം ചൈന വികസിപ്പിക്കുന്നത്. ഈ ശ്രംഖലയില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതും ചൈനയാണ്. അമേരിക്ക ജി പി എസ്സിന് വേണ്ടി 31 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ ചൈന 55 ഉപഗ്രഹങ്ങളാണ് തങ്ങളുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനത്തിനായി ഉപയോഗപ്പെടുത്തുക. 2000 ത്തിലാണ് ചൈന ഇതുമായി ബന്ധപ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. രണ്ട് ദാശാബ്ദത്തെ പ്രവര്‍ത്തനത്തിനാണ് പുതിയ ഉപഗ്രഹ വിക്ഷേപണത്തോടെ അവസാനമാകുന്നത്.

ഗതിനിര്‍ണയത്തിന് പുറമെ നിരീക്ഷണ സംവിധാനത്തിനും ഇത് ഉപകരിക്കും

അമേരിക്കയ്ക്ക് പുറമെ ഇപ്പോള്‍ റഷ്യയ്ക്കും യൂറോപ്യന്‍ യൂണിയനുമാണ് ഈ സംവിധാനം ഉള്ളത്. പ്രദേശികമായ ഒരു സംവിധാനം മാത്രമാണ് ഇന്ത്യയ്ക്ക് ഈ മേഖലയി്ല്‍ ഉള്ളത്.

ഇതുവരെ ഗതിനിര്‍ണയത്തിന് ചൈന ആശ്രയിച്ചിരുന്നുത് അമേരിക്കയുടെ ഗ്ലോബല്‍ പോസിഷനിംങ് സിസ്റ്റത്തെയായിരുന്നു. ബെയ്‌ദോ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഈ ആശ്രിതത്വം അവസാനിപ്പിക്കാന്‍ കഴിയുമെന്നുമാത്രമല്ല, നിരീക്ഷണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശക്തിപ്പെടുത്താനും സാധിക്കും.

ഒരു റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ 130 രാജ്യങ്ങളില്‍ ജിപിഎസ് ഉപഗ്രഹങ്ങളെക്കാള്‍ ബെയ്ദു കൂടുതല്‍ ദൃശ്യമാകുന്നതെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ജിപിഎസ്സിന് പുറമെ റഷ്യയുടെ ഗ്ലോനാസ്, യുറോപ്യന്‍ യൂണിയന്റെ ഗലീലിയോ എന്നിവയാണ് ഇപ്പോള്‍ നിലവിലുള്ള ഗതിനിര്‍ണയ സംവിധാനങ്ങള്‍.

ചൈനയുടെ ഏറോസ്‌പെസ് സയന്‍സ് ആന്റ് ടെക്‌നോളജിയാണ് ഉപഗ്രഹം വികസിപ്പിച്ചത്.

ശീതയുദ്ധകാലത്തു തന്നെ ഗതിനിര്‍ണയത്തിനുള്ള ഉപഗ്രഹ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും 1995 ലാണ് ഇത് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായതായി അമേരിക്കയും റഷ്യയും അവകാശപ്പെട്ടത്.

അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം തകരാറിലായ ഘട്ടത്തിലാണ് പണി പൂര്‍ത്തിയായി ബെയ്‌ദോ പ്രവര്‍ത്തന സജ്ജമാകുന്നതെന്ന് കാര്യം ശ്രദ്ധേയമാണ്. ലോക രാഷ്ട്രീയത്തില്‍ അമേരിക്കയ്ക്ക് ബദലായി ചൈന സാമ്പത്തിക ശക്തിയെന്ന നിലയിലും രാഷ്ട്രീയ ശക്തിയെന്ന നിലയിലും ചൈന ഉയര്‍ന്നുവരുന്നുവെന്നും പുതിയ ശീതയുദ്ധത്തിന്റെ ഒരു കേന്ദ്രം ചൈനയായിരിക്കുമെന്ന വിലയിരുത്തലും പലരും നടത്തുകയും ചെയ്യുന്നു.


Next Story

Related Stories