TopTop
Begin typing your search above and press return to search.

ആഗോള താപനില ഒരോ സെന്റീഗ്രേഡ് ഉയർന്നതിന് അനുസരിച്ച് ഒഴിപ്പിക്കേണ്ടിവരിക നൂറ് കോടിയോളം പേരെ, മിക്കയിടങ്ങളിലും 'സഹാറ മരുഭൂമി'ക്ക് സമാനമായി ചൂട് ഉയരും

ആഗോള താപനില ഒരോ സെന്റീഗ്രേഡ് ഉയർന്നതിന് അനുസരിച്ച് ഒഴിപ്പിക്കേണ്ടിവരിക നൂറ് കോടിയോളം പേരെ, മിക്കയിടങ്ങളിലും

കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതം നാം പ്രതീക്ഷിച്ചതിനേക്കാള്‍ കഠിനവും വിശാലവും വേഗത്തിലുമായിരിക്കുമെന്ന് പുതിയ പഠനം. ആഗോള താപനില ഓരോ സെന്റിഗ്രേഡ്‌ ഉയരുന്നതിനനുസരിച്ച് ഒരു ബില്ല്യൺ ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയോ അല്ലെങ്കിൽ അസഹനീയമായ ചൂട് സഹിക്കാൻ നിർബന്ധിതരാകുകയോ ചെയ്യും. മലിനീകരണം അതിലും ഉയര്‍ന്നാണ് നിലവിൽ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന പ്രദേശങ്ങൾ 50 വർഷത്തിനുള്ളിൽ കൊടും താപനില അനുഭവിക്കേണ്ടിവരും. 'സഹാറയുടെ ഏറ്റവും ചൂടേറിയ ഭാഗങ്ങൾ പോലെ ചൂടായിരിക്കും' എന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

ഏറ്റവും നല്ല ശുഭാപ്തിവിശ്വാസം പുലര്‍ത്തിയാല്‍ പോലും കുറഞ്ഞത് 6,000 വർഷമായി 1.2 ബില്യൺ മനുഷ്യർ സുഖകരമായി ജീവിച്ചുപോരുന്ന പരിതസ്ഥിതി മാറിമാറിയുമെന്നും ജന ജീവിതം ദുസ്സഹമാകുമെന്നും പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ഭൗതികശാസ്ത്രത്തിന്റെയോ സാമ്പത്തിക ശാസ്ത്രത്തിന്റെയോ പ്രശ്നമായി കാണുന്നതിനുപകരം, അത് മനുഷ്യന്റെ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം പരിശോധിക്കുന്നു. നാഷണൽ അക്കാദമി ഓഫ് സയൻസസ് വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശരാശരി വാർഷിക താപനില 6 സി (43 എഫ്) മുതൽ 28 സി (82 എഫ്) വരെയുള്ള പ്രദേശങ്ങളിലാണ് മനുഷ്യരാശിയുടെ ബഹുഭൂരിപക്ഷവും ജീവിച്ചു പോരുന്നത്. ഇത് മനുഷ്യന്റെ ആരോഗ്യത്തിനും ഭക്ഷ്യ ഉൽപാദനത്തിനും അനുയോജ്യമാണ്. എന്നാല്‍, മനുഷ്യനിർമ്മിതമായ ആഗോള താപനിലയുടെ ഫലമായി ഈ ആവാസ വ്യവസ്ഥ താറുമാറാകും. സമുദ്രങ്ങളേക്കാൾ വേഗത്തിൽ കരയാണ്‌ ചൂടാകുന്നത്. അതുകൊണ്ടുതന്നെ മനുഷ്യ കുലമാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത്. ഏഷ്യയിലേയും സബ്-സഹാറന്‍ ആഫ്രിക്കയിലെയും ജനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. വരും കാലങ്ങളില്‍ വലിയ ജനസംഖ്യാ വളര്‍ച്ച പ്രതീക്ഷിക്കുന്നതും ഈ മേഖലയിലാണ്. ആഗോള താപനില 3 സി-യാക്കി കുറയ്ക്കണമെന്നാണ് പാരീസ് കരാറിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ ശരാശരി 7.5 സി- എങ്കിലും താപനില ഉയരും എന്നാണ് നിലവിലെ അനുമാനം.


Next Story

Related Stories