TopTop
Begin typing your search above and press return to search.

സൂര്യന്റെ നാലിരട്ടിയിലധികം പിണ്ഡം, ഭൂമിയിൽ നിന്നും 1000 പ്രകാശ വർഷം മാത്രം അകലെ ഒരു തമോഗര്‍ത്തം സ്ഥിതി ചെയ്യുന്നു

സൂര്യന്റെ നാലിരട്ടിയിലധികം പിണ്ഡം, ഭൂമിയിൽ നിന്നും 1000 പ്രകാശ വർഷം മാത്രം അകലെ ഒരു  തമോഗര്‍ത്തം സ്ഥിതി ചെയ്യുന്നു

ഭൂമിയിൽ നിന്ന് വെറും 1,000 പ്രകാശവർഷം മാത്രം അകലെ ഒരു തമോഗര്‍ത്തം കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞർ. നക്ഷത്രസമൂഹത്തിലെ എച്ച്ആർ 6819 എന്ന സിസ്റ്റത്തിലാണ് ഇത് കണ്ടെത്തിയത്. ദൂരദർശിനിയിലൂടെ നോക്കുമ്പോള്‍ ഒരൊറ്റ നക്ഷത്ര ശോഭയായി തോന്നുമെങ്കിലും പ്രകാശത്തിലെ ടെൽ‌ടെയിൽ അടയാളങ്ങൾ പരിഷിധിച്ചാല്‍ രണ്ടു നക്ഷത്രങ്ങള്‍ ഉണ്ടെന്നു ബോധ്യപ്പെടും. ഈ സിസ്റ്റത്തെ കൂടുതല്‍ വിശകലനം ചെയ്തപ്പോഴാണ് സിസ്റ്റത്തിനുള്ളിൽ മറ്റൊരു ബോഡി ഉണ്ടെന്ന് കണ്ടെത്തിയത്. നമ്മുടെ സൂര്യന്റെ നാലിരട്ടിയിലധികം പിണ്ഡമുള്ള ഒരു തമോദ്വാരമാണ് അതെന്ന് ജ്യോതിശാസ്ത്രജ്ഞർ അനുമാനിക്കുന്നു, ഇതുവരെ കണ്ടെത്തിയതില്‍വെച്ച് ഭൂമിയോട് ഏറ്റവും അടുത്തുള്ളത്.

'ഞങ്ങൾ കണ്ടത് രണ്ട് നക്ഷത്രങ്ങൾ ഉപയോഗിച്ച് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണെന്ന് യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയിലെ (ഇ.എസ്.ഒ) എമെറിറ്റസ് ജ്യോതിശാസ്ത്രജ്ഞനും പഠനത്തിന്റെ സഹ-രചയിതാവുമായ ഡയട്രിച്ച് ബാഡെ പറഞ്ഞു. '40 ദിവസത്തെ കാലയളവില്‍ നക്ഷത്രങ്ങളിലൊന്ന് ഇടയ്ക്കിടെ നീങ്ങുന്നുണ്ട്. സൂര്യന്റെ അഞ്ചിരട്ടിയോളം പിണ്ഡമുള്ള, സെക്കൻഡിൽ 60 കിലോമീറ്റർ വേഗതയില്‍ ചലിക്കുന്ന അവ വ്യക്തമാക്കുന്നത് അതിനകത്ത് മറ്റൊരു ഭീമൻ രൂപം ഉണ്ടെന്നാണ് എന്ന്' അദ്ദേഹം പറഞ്ഞു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അതിനെ ഒരു തമോഗര്‍ത്തം - ഒരു ഭീമൻ നക്ഷത്രത്തിന്റെ ഗുരുത്വാകർഷണ തകർച്ചയിൽ നിന്ന് സാധാരണയായി രൂപം കൊള്ളുന്ന ഒരു വസ്തു എന്ന് വിളിക്കാം. ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ്‌ തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം (Black hole). തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന്‌ അദൃശ്യമായിരിക്കും. തമോദ്വാരങ്ങൾക്ക് താപനില ഉണ്ടെന്നും അവ ഹോക്കിങ് വികിരണം പുറപ്പെടുവിക്കുന്നുവെന്നും ക്വാണ്ടം പഠനങ്ങൾ കാണിക്കുന്നു.


Next Story

Related Stories