പ്രമുഖ ലോജിസ്റ്റിക് സേവന ദാതാക്കളായ ബ്ലൂ ഡാര്‍ട്ട് തങ്ങളുടെ ആദ്യത്തെ ഉപഭോക്തൃ ആപ്പായ 'മൈ ബ്ലൂ ഡാര്‍ട്ട് ആപ്പ്' അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് എവിടെയായിരുന്നാലും പ്രശ്ന പരിഹാരത്തിനുള്ള ഒറ്റ മാര്‍ഗമായാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മൈ ബ്ലൂ ഡാര്‍ട്ട് ആപ്പ് നിലവില്‍ ഗൂഗിള്‍ പ്ലേയിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.
ഉപഭോക്താക്കള്‍ക്ക് അവരുടെ ലോജിസ്റ്റിക്ക്സ് ആവശ്യങ്ങളെല്ലാം ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ അഞ്ച് സൗകര്യങ്ങള്‍ ആപ്പിലൂണ്ട്. തടസമില്ലാതെ കൃത്യ സമയത്തോടെയുള്ള വിതരണം ഉറപ്പു വരുത്തി ഉപഭോക്തൃ അനുഭവം ഉയര്‍ത്തുന്നതില്‍ തങ്ങള്‍ എന്നും പരിശ്രമിക്കുന്നുണ്ടെന്നും മൈ ബ്ലൂ ഡാര്‍ട്ട് ആപ്പ് ഈ പ്രതിജ്ഞാബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും ബ്ലൂഡാര്‍ട്ട് സിഐഒ മനോജ് മാധവന് പറഞ്ഞു