TopTop
Begin typing your search above and press return to search.

ചന്ദ്രനിലേക്ക് നേരിട്ട് ഫ്ലൈറ്റ് എന്ന നിര്‍ദേശവുമായി ബോയിംഗ്

ചന്ദ്രനിലേക്ക് നേരിട്ട് ഫ്ലൈറ്റ് എന്ന നിര്‍ദേശവുമായി ബോയിംഗ്

അമേരിക്കൻ എയ്‌റോസ്‌പേസ് കോർപ്പറേഷനായ ബോയിംഗ് നാസയ്ക്ക് ഒരു ലൂണാര്‍ ലാൻഡർ നിർദ്ദേശിച്ചിരിക്കുകയാണ്. അത് 2024-ൽ ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് മടങ്ങിവരുന്നതിന്‍റെ സങ്കീർണ്ണതയും അപകടസാധ്യതയും കുറയ്ക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

നാസയുടെ യഥാർത്ഥ പദ്ധതി മറ്റൊന്നായിരുന്നു. ബഹിരാകാശയാത്രികർ അടങ്ങുന്ന വാഹനം ഭൂമിയിൽ നിന്ന് വിക്ഷേപിക്കും. ശേഷം അത് ഒരു ലാൻഡറിലേക്ക് മാറ്റുന്നതിനു മുന്‍പ് ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. അതിനായി ലൂണാര്‍ ഗേറ്റ്‌വേ നിർമ്മിക്കുന്നതിനുള്ള ആദ്യ കരാറുകൾ പോലും നല്‍കിക്കഴിഞ്ഞു. എന്നാല്‍ ബോയിംഗ് മുന്നോട്ടു വയ്ക്കുന്ന ആശയപ്രകാരം ലൂണാര്‍ ഗേറ്റ്‌വേയുടെതന്നെ ആവശ്യം വരില്ല. ഭൂമിയിൽ നിന്ന് വരുന്ന ബഹിരാകാശയാത്രികർക്ക് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയുന്ന സംവിധാനമാണ് അവര്‍ നിര്‍ദേശിക്കുന്നത്. 1960 കളിലെ അപ്പോളോ ചാന്ദ്ര ലാൻഡിംഗ് ദൗത്യങ്ങൾക്ക് സമാനമാണ് ഈ ആശയവും. ആവശ്യമെങ്കിൽ ലൂണാര്‍ ഗേറ്റ്‌വേയില്‍ ഡോക്ക് ചെയ്യാനും അതിന്റെ ലാൻഡറിന് കഴിയുമെന്ന് ബോയിംഗ് പറയുന്നു. ബോയിംഗിന്റെ സിഎസ്ടി -100 സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിനായി വികസിപ്പിച്ച സാങ്കേതികവിദ്യകളാണ് ലാൻഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോയിംഗിനെ കൂടാതെ മറ്റുപല കമ്പനികളും വിവിധ ലൂണാര്‍ ലാൻഡർ നിര്‍ദ്ദേശങ്ങള്‍ നാസയുമായി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, 2024 ലാൻഡിംഗിന് എത്രമാത്രം പണം ചെലവാകുമെന്ന് നാസ ഇതുവരെ പറഞ്ഞിട്ടില്ല.

Next Story

Related Stories