ചന്ദ്രനെ കീഴടക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളുടെ അവസാനമല്ല ചാന്ദ്രയാന്‍ 2 എന്ന് ഐസ്ആര്‍ഒ ചെയര്മാന് കെ ശിവന്. ഭാവിയില്‍ മറ്റൊരു സോഫ്റ്റ് ലാന്‍ഡിംഗിന് ഐഎസ്ആര്‍ഒ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഐടി ഡല്‍ഹിയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യം അവസാനിച്ചിട്ടില്ലെന്ന സൂചന അദ്ദേഹം നല്‍കിയത്.
അതെ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതില്‍ വിജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പക്ഷേ ചന്ദ്രോപരിതലത്തിന് 300 മീറ്റര്‍ അകലെ എല്ലാം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു. വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് ലഭിച്ചത്. എല്ലാ സാങ്കേതിക വിദ്യയും കൈയിലുള്ളതിനാല്‍ തന്നെ ഭാവിയില്‍ ഐഎസ്ആര്‍ഒ ഈ ദൗത്യത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും മാസങ്ങളില്‍ നിരവധി നൂതന ഉപഗ്രഹ വിക്ഷേപണങ്ങള്‍ ഐഎസ്ആര്‍ഒ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിത്യ എല്‍-1 സോളാര്‍ പദ്ധതി, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള പദ്ധതി എന്നിവയാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒയ്ക്ക് മുന്നിലുള്ളതെന്നും എസ്എസ്എല്‍വി ( സ്മാള്‍ സാറ്റ്ലൈറ്റ് ലോഞ്ചിങ് വെഹിക്കിള്‍ ) ആദ്യ പദ്ധതി ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകുമെന്നും 200 ടണ്‍ സെമി ക്രയോ എന്ജിന് ഉടന്‍ പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.