TopTop
Begin typing your search above and press return to search.

ചന്ദ്രയാൻ 2വിന്റെ പ്രഗ്യാൻ റോവർ ഒരു കേടുമില്ലാതെ ചന്ദ്രനിലുണ്ട് - വിക്രം ലാൻഡർ കണ്ടെത്തിയ ചെന്നൈക്കാരൻ ഷൺമുഖ സുബ്രമണ്യൻ

ചന്ദ്രയാൻ 2വിന്റെ പ്രഗ്യാൻ റോവർ ഒരു കേടുമില്ലാതെ ചന്ദ്രനിലുണ്ട് - വിക്രം ലാൻഡർ കണ്ടെത്തിയ ചെന്നൈക്കാരൻ ഷൺമുഖ സുബ്രമണ്യൻ

ചന്ദ്രയാൻ 2ന്റെ പ്രഗ്യാൻ റോവർ ചന്ദ്രനയിൽ യാതൊരു കേടുമില്ലാതെ ഉണ്ടെന്ന് ഇന്ത്യൻ സാങ്കേതികവിദഗ്ധൻ കണ്ടെത്തി. നേരത്തെ കാണാതായിരുന്ന വിക്രം ലാൻഡറിനെ ചന്ദ്രനിൽ സ്പോട്ട് ചെയ്ത ചെന്നൈ സ്വദേശിയായ ടെക്കി ഷൺമുഖ സുബ്രമണ്യനാണ് ഇതും കണ്ടെത്തിയത്. വിക്രം ലാൻഡറിനെക്കുറിച്ച് ഷൺമുഖ സുബ്രമണ്യൻ നൽകിയ വിവരം ശരിയാണെന്ന് നാസ ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുകയായിരുന്നു. നാസയുടെ ലൂണാർ റെകൊണൈസൻസ് ഓർബിറ്റൽ (LRO) എടുത്ത ചിത്രങ്ങൾ പരിശോധിച്ചാണ് ഷൺമുഖ ഇക്കാര്യ പറയുന്നു. വിക്രം ലാൻഡറിന്റെ ഭാഗങ്ങൾ കണ്ടെത്തിയ ഇടത്ത് നിന്നും മീറ്ററുകൾ മാറി റോവറുണ്ടെന്നാണ് കണ്ടെത്തൽ. ഭൂമിയിൽ നിന്നുള്ള സന്ദേശം ലാൻഡറിനും അത് വഴി റോവറിനും കിട്ടിയിരിക്കാമെന്നും എന്നാൽ തിരിച്ച് പ്രതികരണമയയ്ക്കുന്നതിൽ പരാജയപ്പെട്ടതായിരിക്കാമെന്നും ഷൺമുഖ സുബ്രമണ്യൻ പറയുന്നു. ഷൺമുഖ സുബ്രമണ്യൻ വിവരം ഐഎസ്ആർഒയെ മെയിൽ വഴി അറിയിച്ചിട്ടുണ്ട്. തന്റെ കണ്ടെത്തലിന്റെ സ്ക്രീൻ ഷോട്ട് ട്വീറ്റ് ചെയ്തിരിക്കുന്നു.

2019 സെപ്റ്റംബർ ആറിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ലക്ഷ്യമിട്ടിരുന്ന ഐസ്ആർഒയുടെ ചന്ദ്രയാൻ 2 ദൗത്യം വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. ദൗത്യം വിജയിച്ചിരുന്നെങ്കിൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യവുമാകുമായിരുന്നു ഇന്ത്യ. മുൻപ് യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറഞ്ഞതായിരുന്നു ഇന്ത്യയുടെ 1000 കോടി രൂപയുടെ പദ്ധതി. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ 1 ദൗത്യം വിജയമായിരുന്നു. ബഹിരാകാശത്തേയ്ക്കുള്ള ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.



Next Story

Related Stories