Top

ചന്ദ്രയാന്‍ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസയെ അറിയിച്ചത് മധുരക്കാരൻ ഷണ്‍മുഖ സുബ്രമണ്യൻ

ചന്ദ്രയാന്‍ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസയെ അറിയിച്ചത് മധുരക്കാരൻ ഷണ്‍മുഖ സുബ്രമണ്യൻ

ചന്ദ്രയാന്‍ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാര്യം നാസയെ അറിയിച്ചത് ഒരു ചെന്നൈക്കാരനാണ്. ഷാന്‍ എന്നറിയപ്പെടുന്ന ഷണ്‍മുഖ സുബ്രഹ്മണ്യന്‍. മെക്കാനിക്കല്‍ എഞ്ചിനിയറും കംപ്യൂട്ടര്‍ പ്രോഗ്രാമറുമാണ് ഷണ്‍മുഖ സുബ്രമണ്യന്‍. ലിന്നോക്‌സ് ഇന്ത്യ കമ്പനിയില്‍ ടെക്‌നിക്കല്‍ ആര്‍ക്കിടെക്ട് ആണ്. ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ കണ്ടുപിടിത്തമാണ് ഷണ്‍മുഖ സുബ്രമണ്യന്‍ നടത്തിയിരിക്കുന്നത്. കോഗ്നിസന്റ് കമ്പനിയില്‍ പ്രോഗ്രാം അനലിസ്റ്റ് ആയിരുന്നു നേരത്തെ ഷണ്‍മുഖ.

സെപ്റ്റംബര്‍ 17, ഒക്ടോബര്‍ 14, 15, നവംബര്‍ 11 തീയതികളിലായി ലഭിച്ച ഇമേജുകള്‍ ഉപയോഗിച്ചാണ് ഷണ്‍മുഖ ഇക്കാര്യം അറിയിച്ചത്. ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഈ എല്‍ആര്‍ഒ ഇമേജുകള്‍ ആഴ്ചകളോളം പഠിച്ച ശേഷമാണ്. ഷണ്‍മുഖയുടെ കണ്ടുപിടിത്തം നാസയുടെ എല്‍ആര്‍ഒ ടീം പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അംഗീകരിക്കുകയായിരുന്നു.

എല്‍ആര്‍ഒ മിഷന്‍ ഡെപ്യൂട്ടി പ്രോജക്ട് സയന്റിസ്റ്റ് ജോണ്‍ കെല്ലര്‍ നന്ദി പറഞ്ഞുകൊണ്ട് ഷണ്‍മുഖയ്ക്ക് മറുപടി മെയില്‍ അയച്ചു. ലാന്‍ഡറിന്റെ ഹാര്‍ഡ് ലാന്‍ഡിംഗിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് ഇത്. ഷണ്‍മുഖ ചെയ്ത കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നതായി പറഞ്ഞ നാസ, മറുപടി നല്‍കാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. ഷണ്‍മുഖ കണ്ടുപിടിച്ചത് എന്ന് സൂചിപ്പിച്ച് എസ് എന്ന് അവശിഷ്ടങ്ങള്‍ക്ക് മേല്‍ ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.




Next Story

Related Stories