TopTop
Begin typing your search above and press return to search.

ചാന്ദ്ര ദൗത്യം, ആളില്ലാബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ച് ചൈന

ചാന്ദ്ര ദൗത്യം, ആളില്ലാബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ച് ചൈന

സ്ഥിരമായ ഒരു ബഹിരാകാശ നിലയം പ്രവർത്തിപ്പിക്കാനും ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് അയയ്ക്കാനുമുള്ള പദ്ധതിയിൽ ചൈനയുടെ നിര്‍ണ്ണായക ചുവടുവയ്പ്പ് വിജയകരം. ചൈന പുതിയ റോക്കറ്റും പ്രോട്ടോടൈപ്പ് ബഹിരാകാശ പേടകവും വിജയകരമായി വിക്ഷേപിച്ചു. തെക്കൻ ദ്വീപായ ഹൈനാനിലെ വെൻ‌ചാങ് വിക്ഷേപണ സൈറ്റിൽ നിന്നാണ് 'ലോംഗ് മാർച്ച് 5ബി' റോക്കറ്റ് പറന്നുയർന്നുയര്‍ന്നത്. എട്ട് മിനിറ്റിനുശേഷം ആളില്ലാ പ്രോട്ടോടൈപ്പ് ബഹിരാകാശ പേടകം വിജയകരമായി വേർതിരിച്ച് മുന്‍കൂട്ടി നിശ്ചയിച്ച ഭ്രമണപഥത്തിൽ പ്രവേശിച്ചതായി ചൈനീസ് ദേശീയ വാർത്താ ഏജൻസി 'സിൻ‌ഹുവ' റിപ്പോർട്ട് ചെയ്യുന്നു.

ഒരു കാർഗോ റിട്ടേൺ കാപ്‌സ്യൂളിന്റെ പരീക്ഷണ പതിപ്പും റോChina's new large rocket makes maiden flightക്കറ്റിൽ നിന്ന് വിജയകരമായി വേർപെടുത്തിയതായി സിൻ‌ഹുവ പറഞ്ഞു. 2022 ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ബഹിരാകാശ നിലയത്തിലേക്കും ഒടുവിൽ ചന്ദ്രനിലേക്കും ബഹിരാകാശയാത്രികരെ കൊണ്ടുപോകാനാണ് ചൈനയുടെ പദ്ധതി. പരീക്ഷണ പറക്കല്‍ പൂർത്തിയാക്കിയ ശേഷം ബഹിരാകാശ പേടകവും ക്യാപ്‌സ്യൂളും വെള്ളിയാഴ്ച ലാൻഡിംഗ് സൈറ്റിലേക്ക് തിരിച്ചെത്തുമെന്ന് ബഹിരാകാശ ഏജൻസി വക്താവ് ജി ക്വിമിംഗ് പറഞ്ഞു.

മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച ഒരേയൊരു രാജ്യം അമേരിക്കയാണ്. കഴിഞ്ഞ മാർച്ചിൽ 7 എ മോഡലും ഏപ്രിലിൽ 3 ബി മോഡലും ചൈന പരീക്ഷിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. 1999 മുതൽ ബീജിംഗ് നിരവധി ബഹിരാകാശ പേടകങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. റഷ്യയുടെ സോയൂസിന്റെ മാതൃകയിൽ ഉള്ളതായിരുന്നു എല്ലാം. ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിന്റെ അസംബ്ലി ഈ വർഷം ആരംഭിച്ച് 2022 ൽ പൂർത്തിയാകും എന്നാണ് പ്രതീക്ഷ. ഇതിന് മൂന്ന് മൊഡ്യൂളുകൾ ഉണ്ടാകും, ലിവിംഗ്, വർക്കിംഗ് ക്വാർട്ടേഴ്സും ശാസ്ത്രീയ പരീക്ഷണങ്ങൾക്കായി രണ്ട് അനെക്സുകളും. ഒരു ദശകത്തിനുള്ളിൽ ഒരു ബഹിരാകാശയാത്രികനെ ചന്ദ്രനിലേക്ക് അയയ്ക്കാനും അവിടെ ഒരു താവളം നിർമ്മിക്കാനും ചൈനക്ക് പദ്ധതിയുണ്ട്.


Next Story

Related Stories