TopTop
Begin typing your search above and press return to search.

ശീതയുദ്ധകാലത്ത് ഉപയോഗിക്കപ്പെട്ട ന്യൂക്ലിയർ ബോംബുകൾ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയെന്ന് പഠനം

ശീതയുദ്ധകാലത്ത് ഉപയോഗിക്കപ്പെട്ട ന്യൂക്ലിയർ ബോംബുകൾ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയെന്ന് പഠനം

ശീതയുദ്ധകാലത്ത് പൊട്ടിത്തെറിച്ച ന്യൂക്ലിയർ ബോംബുകൾ അന്തരീക്ഷ വ്യതിയാനങ്ങൾക്ക് കാരണമായിയെന്ന് പഠനം. 1960 കളിൽ യുഎസും സോവിയറ്റ് യൂണിയനും നടത്തിയ ആണവപരീക്ഷണങ്ങളിൽ നിന്നുള്ള വികിരണം വഴി പുറന്തള്ളപ്പെട്ട വൈദ്യുത ചാർജ് ആയിരക്കണക്കിന് മൈൽ അകലെ ലഭിക്കുന്ന മഴയുടെ തോത് വര്‍ദ്ധിച്ചെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. സ്കോട്ട്ലാന്റിന് സമീപത്തുള്ള 'ഷെട്ട്ലാൻഡ്' ദ്വീപുകളിൽ മഴ വർദ്ധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആയിരക്കണക്കിന് മൈൽ അകലെ ലഭിക്കുന്ന മഴയുടെ തോത് വര്‍ദ്ധിച്ചുവെന്നും പുതിയ പഠനം വ്യക്തമാക്കുന്നത്.

കൂടുതൽ റേഡിയോആക്ടിവിറ്റി ഉള്ള ദിവസങ്ങളിൽ മേഘങ്ങൾക്ക് കൂടുതല്‍ കട്ടിയുള്ളതായി കാണാമെന്നും, അവിടങ്ങളില്‍ ശരാശരി 24% കൂടുതൽ മഴ ലഭിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.

'ശീതയുദ്ധകാലത്തെ ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് പുറത്തുവന്ന റേഡിയോആക്ടിവിറ്റിയെ മുന്‍നിര്‍ത്തി അക്കാലത്തെ ശാസ്ത്രജ്ഞർ അന്തരീക്ഷത്തെ കുറിച്ച് വ്യക്തമായി പഠനം നടത്തിയിരുന്നു. ഈ ഡാറ്റ വീണ്ടും ഉപയോഗിച്ചുകൊണ്ടാണ് ഇപ്പോള്‍ അത് മഴയെ എങ്ങനെ ബാധിക്കുന്നുവെന്ന് ഞങ്ങള്‍ പരിശോധിച്ചത്' എന്ന് പുതിയ പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്സിറ്റി ഓഫ് റീഡിംഗിലെ അന്തരീക്ഷ ഭൗതികശാസ്ത്ര വിഭാഗം മേധാവി ഗൈൽസ് ഹാരിസൺ പറഞ്ഞു.

യുഎസിലെ നെവാഡ മരുഭൂമി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പസഫിക്, ആർട്ടിക് ദ്വീപുകളിലും ശീതകാലത്ത് ആണവപരീക്ഷണങ്ങളുടെ മത്സരമായിരുന്നു നടന്നിരുന്നത്. അവയെല്ലാം വിദൂര പ്രദേശങ്ങളാണ് എങ്കിലും, റേഡിയോ ആക്ടീവ് മലിനീകരണം അന്തരീക്ഷത്തിലേക്ക് വ്യാപകമായി പടര്‍ന്നു. റേഡിയോ ആക്റ്റിവിറ്റി വായുവിനെ അയോണൈസ് ചെയ്യുകയും, വൈദ്യുത ചാർജ് പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഈ ചാർജ് മേഘങ്ങളിലെ ജലത്തുള്ളികൾ എങ്ങനെ സംയോജിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ ഏറെക്കാലമായി നിരീക്ഷിക്കുന്ന കാര്യമാണ്. തുള്ളി വലുപ്പത്തെപോലും അത് ബാധിക്കും, മഴയില്‍ വ്യക്തമായ സ്വാധീനം ചെലുത്തും.

റീഡിംഗ്, ബാത്ത്, ബ്രിസ്റ്റോൾ സർവകലാശാലകളിലെ ഗവേഷകർ ലണ്ടനിലെ 'ക്യൂ'-വിലുള്ള മെറ്റ് ഓഫീസ് കാലാവസ്ഥാ സ്റ്റേഷനുകൾ, ഷെറ്റ്‌ലാൻഡിലെ ലെർവിക് എന്നിവിടങ്ങളിൽ നിന്നുള്ള ബോംബ് പരീക്ഷണ ഡാറ്റകള്‍ വിശകലനം ചെയ്താണ് പുതിയ പഠനം തയ്യാറാക്കിയിരിക്കുന്നത്. അത് വിശദമായി 'ഫിസിക്കൽ റിവ്യൂ ലെറ്റര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Next Story

Related Stories